KeralaLatest NewsNews

‘ആരുടെ മകനായാലും പാര്‍ട്ടിയില്‍ പറയേണ്ടത് പാര്‍ട്ടിയില്‍ പറയണം’: പി. ജയരാജന്റെ മകനെതിരെ കോടിയേരി

എല്ലാ നേതാക്കളും ജനങ്ങളുടെ ഹൃദയത്തിലുണ്ട്. സ്വന്തം നിലപാട് ജയരാജന്‍ പറഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ പി. ജയരാജന് അംഗത്വം നല്‍കാത്തതില്‍ മകൻ ജെയ്ന്‍ രാജിന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പ്രതികരിച്ച് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആരുടെ മകനായാലും പാര്‍ട്ടിയില്‍ പറയേണ്ടത് പാര്‍ട്ടിയില്‍ പറയണമെന്ന് കോടിയേരി പറഞ്ഞു.

Read Also: യുഎഇയിലെ പ്രമുഖ സിബിഎസ്ഇ സ്‌കൂളിലേക്ക് അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നു

‘എല്ലാ നേതാക്കളും ജനങ്ങളുടെ ഹൃദയത്തിലുണ്ട്. സ്വന്തം നിലപാട് ജയരാജന്‍ പറഞ്ഞിട്ടുണ്ട്. മാധ്യമങ്ങള്‍ പ്രശ്‌നമുണ്ടാക്കാന്‍ നോക്കേണ്ട. ഒറ്റക്കെട്ടായുള്ള തീരുമാനം പി. ജയരാജന്‍ അംഗീകരിച്ചതാണ്. ഏത് പ്രതികരണമാണെങ്കിലും ഫേസ്ബുക്കിലല്ല, പാര്‍ട്ടിയില്‍ പറയണം’- കോടിയേരി പറഞ്ഞു. പി. ജയരാജന്റെ വീഡിയോ ഷെയര്‍ ചെയ്ത് ‘ആരൊക്കെ തള്ളിപ്പറഞ്ഞാലും ഇടനെഞ്ചില്‍ത്തന്നെ’ എന്നായിരുന്നു മകന്‍ ജെയ്ന്‍ ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button