Latest NewsKeralaNews

ധീരജിനെ കുത്തിയത് ആരും കണ്ടിട്ടില്ല: ജയിലില്‍ കിടക്കുന്നത് നിരപരാധികളെന്ന് കെ സുധാകരൻ

ഒന്നാം സർക്കാരിന്റെ കാലത്ത് ഉയർന്നുവന്ന ആരോപണങ്ങൾ ചെറുതല്ല.

തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്‍ വധക്കേസിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കേസിലെ ഒന്നാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ നിഖില്‍ പൈലി നിരപരിധിയാണെന്നും, ധീരജിനെ കുത്തിയത് നിഖിൽ പൈലി അല്ലെന്നും സുധാകരന്‍ പറഞ്ഞു. നിഖില്‍ പൈലി ധീരജിനെ കുത്തിയത് ആരും കണ്ടിട്ടില്ലെന്നും കേസിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Read Also: 57 പേരുടെ മരണത്തിനിടയാക്കിയ പാക് പള്ളി സ്‌ഫോടനം: ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു

‘പിണറായിയുടെ ഭരണം നാടിനുവേണ്ടിയല്ല. കുടുംബത്തിന് വേണ്ടിയാണ്. മുതലാളിത്തത്തെ താലോലിക്കുകയാണ് മുഖ്യമന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖലക്ക് വേണ്ടിയുള്ള ഉമ്മൻ ചാണ്ടിയുടെയുടെ പ്രവർത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി തുരങ്കം വച്ചു. ഒന്നാം സർക്കാരിന്റെ കാലത്ത് ഉയർന്നുവന്ന ആരോപണങ്ങൾ ചെറുതല്ല. ചെന്നിത്തല ഉയർത്തിയ ഈ ആരോപണങ്ങൾ പരിഹരിക്കപ്പെടാതെ ഇന്നും നിൽക്കുന്നു. ബിജെപികാർക്ക് നട്ടെല്ല് ഉണ്ടോ? നിങ്ങളുടെ ഏജൻസി എടുത്ത കേസുകൾ എന്താണ് അന്വേഷിക്കാത്തത്’- സുധാകരന്‍ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button