കൊച്ചി: ടാറ്റൂ ചെയ്യാനെത്തിയപ്പോൾ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ടാറ്റൂ സ്റ്റുഡിയോ ഉടമയും കലാകാരനുമായ പിഎസ്. സുജീഷിനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. ടാറ്റൂ വരയ്ക്കാൻ പോകുന്ന സ്ത്രീകളെ മോശക്കാരാക്കുന്ന പോസ്റ്റുകളാണ് സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത്.
നീയൊക്കെ വരയ്ക്കാൻ പോയിട്ട് അല്ലെ, അപ്പോൾ സുഖിച്ചില്ലേ തുടങ്ങിയുള്ള കമന്റുകളുടെ എത്തുന്ന മലയാളി സാംസ്കാരിക പുരുഷന്മാർക്ക് മറുപടിയുമായി ജെ ദേവികയുടെ പോസ്റ്റ്. എവിടെ ടാറ്റൂ വരയ്ക്കണം എന്നത് സ്വന്തം ഇഷ്ടമാണെന്നും സ്വകാര്യ ഭാഗം എന്ന് കേൾക്കുമ്പോൾ ലൈംഗികം എന്ന് വായിക്കുന്നത് മലയാളി ആണുങ്ങളുടെ സ്പെഷ്യൽ ദാരിദ്ര്യവാസമാണെന്നു സോഷ്യൽ മീഡിയ കുറിപ്പിൽ ജെ ദേവിക പറയുന്നു.
read also: ഗ്രാൻഡ് മോസ്‌കിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിരുന്ന പെർമിറ്റുകൾ ഒഴിവാക്കി സൗദി
കുറിപ്പ് പൂർണ്ണ രൂപം
ടാറ്റൂ വരയ്ക്കൽ ഒരു ജോലി ആണ്. എവിടെ ടാറ്റൂ വരയ്ക്കണം എന്നത് സ്വന്തം ഇഷ്ടമാണ്. ചിലർക്ക് പുറമെ കാണുന്ന ടാറ്റൂ ആയിരിക്കും വേണ്ടത്. ചിലർക്ക് അങ്ങനെ അല്ലായിരിക്കാം. സ്വകാര്യ ഭാഗം എന്ന് കേൾക്കുമ്പോൾ ലൈംഗികം എന്ന് വായിക്കുന്നത് മലയാളി ആണുങ്ങളുടെ സ്പെഷ്യൽ ദാരിദ്ര്യവാസമാണ്.
പിന്നെ ഇവരുടെ യുക്തി പിന്തുടർന്നാൽ ഇവിടുത്തെ പുരുഷ gynecologists എല്ലാം ബലാത്സംഗികൾ ആകുമെന്ന് വരും. അങ്ങനെ അല്ല എന്ന് തെളിവുണ്ട്. മറിച്ച്, സ്ത്രീകളുമായി ശാരീരികേതരം എന്ന് കരുതപ്പെടുന്ന തലങ്ങളിൽ ഇടപെടുന്ന ആണുങ്ങൾ എല്ലാം പരിശുദ്ധന്മാർ ആയിരിക്കും. നമ്മുടെ ഫ്രാങ്കോ പിതാവിനെ പോലെ!
ഒന്നു പോടാ, പന്ന മലയാളി ഇൻസെൽ തെണ്ടികളെ. Porn വായിച്ച് ശീലിച്ച് കണ്ടിടത്ത് മുഴുവൻ അത് മാത്രം കാണാൻ പഠിച്ച തെണ്ടിക്കൂട്ടങ്ങൾ!! സ്നേഹിക്കാനും അറിയില്ല, കുടുംബ- സമുദായ അധികാരികളുടെ മുന്നിൽ തല ഉയർത്തി നിൽക്കാനും അറിയില്ല. എന്നിട്ട് കിടന്ന് മോങ്ങുന്നു!!
Post Your Comments