പാലക്കാട്: ഉമ്മിനിയില്‍ തള്ള പുലി ഉപേക്ഷിച്ച പുലിക്കുഞ്ഞ് ചത്തു. തൃശൂര്‍ അകമലയിലെ വനം വകുപ്പ് ചികിത്സാ കേന്ദ്രത്തില്‍ പരിചരണത്തില്‍ ആയിരുന്ന പുലി കുട്ടിയാണ് ചത്തത്.
വനപാലകരുടെ പരിചരണത്തില്‍ പുലിക്കുഞ്ഞ് ആരോഗ്യം വീണ്ടെടുത്ത് വരികയായിരുന്നു. എന്നാല്‍, പുലി കുഞ്ഞിനു കുറച്ച് ദിവസങ്ങളായി ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടിരുന്നു. ഇന്ന് ഉച്ചക്ക് ശേഷമാണ് ചത്തത്. മണ്ണുത്തി വെറ്റിനറി കോളജില്‍ കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം നടക്കും. ഇതിന് ശേഷമേ മരണ കാരണം വ്യക്തമാകൂ.
Read Also : ആശുപത്രിയിൽ നിന്നിറങ്ങിയ ശേഷം ആദ്യത്തെ പാമ്പുപിടിത്തവുമായി വാവ സുരേഷ്
അതേസമയം അകത്തേത്തറ ഉമ്മിനിയില്‍ ജനുവരിയിലാണ് ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന് പുലിക്കുട്ടികളെ കണ്ടെത്തിയത്. പപ്പാടിയിലെ മാധവന്‍ എന്നയാളുടെ അടച്ചിട്ട വീട്ടിലായിരുന്നു തള്ളപ്പുലിയെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്.
Post Your Comments