Latest NewsInternational

യുദ്ധം സൈബർ ലോകത്തും: ട്വിറ്ററിനും യൂട്യൂബിനും ഫേസ്ബുക്കിനും റഷ്യയിൽ വിലക്ക്, ബിബിസിയും സിഎൻഎന്നും സംപ്രേക്ഷണം നിർത്തി

യുക്രൈൻ ചെറുത്തുനിൽപ്പിനെ പെരുപ്പിച്ച് കാട്ടിയും സെലൻസ്കിയെ ഹീറോയാക്കിയും നടക്കുന്ന പടിഞ്ഞാറൻ ക്യാമ്പയിൻ മറുവശത്ത്.

മോസ്‌കോ: സമൂഹമാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി റഷ്യ. ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റർ എന്നീ ആപ്പുകളാണ് റഷ്യ വിലക്കിയത്. ഫേസ്ബുക്ക് പ്ലാറ്റ് ഫോമിൽ റഷ്യൻ മാധ്യമങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്നാരോപിച്ചാണ് നടപടി. 2020 ഒക്ടോബർ മുതൽ റഷ്യൻ മാധ്യമങ്ങളോട് ഫെയ്സ്ബുക്ക് വിവേചനം കാണിക്കുകയാണെന്നും ഇതിനെതിരെ 26 ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കമ്മ്യൂണിക്കേഷൻ റഗുലേറ്റർ അതോറിറ്റി കൂട്ടിച്ചേർത്തു. യുദ്ധം മൂന്ന് തലങ്ങളിലാണ് നടക്കുന്നത്.

യുക്രെയ്ൻ നഗരങ്ങളിൽ നടക്കുന്ന രക്തരൂക്ഷിതമായ പോരാട്ടമാണ് ഒന്നാം തലം, രണ്ടാം തലം സാമ്പത്തിക മേഖലയിലാണ്. റഷ്യയെ ഉപരോധങ്ങളേർപ്പെടുത്തി ശ്വാസം മുട്ടിക്കുകയാണ് പാശ്ചാത്യ രാജ്യങ്ങൾ. മൂന്നാം പോർമുഖം ഇന്റർനെറ്റാണ്. വാർത്തയേത്, വ്യാജവാർത്തയേതെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം കുഴഞ്ഞ് മറിഞ്ഞ് കിടക്കുകയാണ് വിവരങ്ങൾ. യുക്രൈൻ ആക്രമണം ന്യായീകരിച്ച് കൊണ്ടുള്ള റഷ്യൻ പ്രോപഗണ്ട ഒരു വശത്ത്. അതിനിടം നൽകാതിരിക്കാൻ യുക്രൈൻ ചെറുത്തുനിൽപ്പിനെ പെരുപ്പിച്ച് കാട്ടിയും സെലൻസ്കിയെ ഹീറോയാക്കിയും നടക്കുന്ന പടിഞ്ഞാറൻ ക്യാമ്പയിൻ മറുവശത്ത്.

റഷ്യയെ മോശമാക്കുന്ന വാർത്തകളാണ് കൂടുതലും പുറത്തു വരുന്നത്. അത് പരക്കുന്നത് തടയാൻ രാജ്യത്ത് സമൂഹ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ട്വിറ്ററിലാണ് തുടങ്ങിയത്. ഇപ്പോൾ ഫേസ്ബുക്കും വിലക്കപ്പെട്ടിരിക്കുന്നു. യുദ്ധത്തെക്കുറിച്ചുള്ള റഷ്യൻ ന്യായീകരണങ്ങളെ ചെറുക്കാൻ അവിടെ നിന്നുള്ള മാധ്യമങ്ങളെ വിലക്കിയിരിക്കുകയാണ് പാശ്ചാത്യ രാജ്യങ്ങൾ. റഷ്യൻ സേനയ്ക്കെതിരെ വ്യാജവാർത്ത നൽകുന്ന മാധ്യമങ്ങൾക്കെതിരെ നടപടിയെടുത്താണ് പുടിന്‍റെ മറുപടി.

ബിബിസി റഷ്യയിലെ പ്രവർത്തനങ്ങൾ ഈ ഉത്തരവിനെ തുടർന്ന് നിർത്തിവച്ചിരിക്കുകയാണ്. റഷ്യൻ വെബ് സൈറ്റുകൾക്കെതിരായ ഹാക്കർമാരുടെ യുദ്ധവും ഒരു വശത്ത് തുടരുന്നു. റഷ്യൻ ഉപഗ്രഹങ്ങളെ വരെ ഉന്നം വയ്ക്കുകയാണ് അനോണിമസ് അടക്കമുള്ള സംഘടനകൾ. യുദ്ധം തുടരുകയാണ്, പീരങ്കികളും തോക്കുകളും നിശബ്ദമായാലും, ഈ സൈബർ യുദ്ധം ഉടൻ അവസാനിക്കില്ലെന്ന് വ്യക്തം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button