KollamKeralaNattuvarthaLatest NewsNews

മീൻ വില്പനക്കാർ രാത്രി വയോധികയെ ആക്രമിച്ച് സ്വർണമാല മോഷ്ടിച്ചു : രണ്ട് പേർ പിടിയിൽ

ചടയമംഗലം പോരേടം സ്വദേശികളായ ഷാൻ, മുഹമ്മദ് റാസി എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്.

കൊല്ലം: ചടയമംഗലത്ത് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്നു പവൻ തൂക്കമുള്ള സ്വർണമാല കവർന്ന കേസിൽ രണ്ട് പേർ പൊലീസിന്റെ പിടിയിലായി. ഇരുവരും മീൻ വില്പനയുടെ മറവിലാണ് മോഷണം ആസൂത്രണം ചെയ്തത്. ചടയമംഗലം പോരേടം സ്വദേശികളായ ഷാൻ, മുഹമ്മദ് റാസി എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്. പോരേടം ഒല്ലൂർ കോണം സ്വദേശിനിയായ 80 കാരി അമീറത്തു ബീവിയുടെ മൂന്ന് പവൻ തൂക്കമുള്ള മാലയാണ് ഇരുവരും കവർന്നത്.

Also read: സെമിനാരിയിൽ യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച മുൻ ബിഷപ്പിന് നാലര വർഷത്തെ തടവുശിക്ഷ വിധിച്ച് കോടതി

ഷാനും റാസിയും ഓട്ടോറിക്ഷയിൽ മീൻ വിൽപ്പന നടത്തിയിരുന്നു. അമീറത്തു ബീവിയും ഇവരിൽ നിന്നാണ് മീൻ വാങ്ങിയിരുന്നത്. അങ്ങനെ അമീറത്തു ബീവി ഒറ്റയ്ക്കാണ് താമസിക്കുന്നതെന്ന് ഇരുവരും മനസിലാക്കി. തുടർന്ന് അവർ മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ അമീറത്തു ബീവിയുടെ വീടിന് സമീപത്ത് ബൈക്കിൽ എത്തിയ ഇവർ, വീട്ടിലെ ഫ്യൂസ്സ് ഊരി വൈദ്യുതി ബന്ധം തടസ്സപ്പെടുത്തിയ ശേഷം, വയോധികയെ കഴുത്തിൽ കുത്തിപ്പിടിച്ച്, വായും മൂക്കും പൊത്തി തറയിൽ തള്ളിയിട്ട് സ്വർണമാല പൊട്ടിച്ചെടുത്ത് ബൈക്കിൽ രക്ഷപെടുകയായിരുന്നു.

വയോധികയുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും പ്രതികൾ കടന്നുകളഞ്ഞിരുന്നു. തുടർന്ന് അമീറത്തു ബീവി പൊലീസിൽ പരാതി നൽകി. പൊലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞ്, അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ വയോധിക ആശുപത്രിയിൽ ചികിത്സ തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button