NattuvarthaLatest NewsKeralaNewsIndia

മൂര്‍ച്ചയുള്ള വടിവാളുകള്‍ തോറ്റു പിന്മാറിയിട്ടുണ്ടെങ്കില്‍, അതിന് ഒരു പേരെ ഉള്ളൂ പി ജയരാജൻ: പിന്തുണ നൽകി മകനും അണികളും

കണ്ണൂർ: സിപിഐഎം സംസ്ഥാന കമ്മറ്റിയിൽ നിന്ന് പി ജയരാജനെ പുറത്താക്കിയതിൽ പ്രതിഷേധങ്ങൾ ശക്തമാകുന്നു. സാമൂഹ്യമാധ്യമങ്ങളിലും മറ്റും ഇതേ തുടർന്ന് ചർച്ചകൾ ഉടലെടുത്തിരുന്നു. അണികളിൽ പലരും പി ജയരാജനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മകൻ ജയിൻ രാജും അച്ഛനെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നു.

Also Read:ടാറ്റൂ സ്റ്റുഡിയോയിലെ ലൈംഗിക അതിക്രമം: പരാതി നല്‍കാന്‍ മടിവേണ്ടെന്ന് വനിതാ കമ്മീഷന്‍

ആരൊക്കെ തള്ളിപറഞ്ഞാലും എന്നും എപ്പോഴും ഇടനെഞ്ചില്‍ തന്നെ’ എന്ന് ഫേസ്ബുക്കിൽ കുറിച്ചാണ് ജെയിൻ ജയരാജനെ പിന്തുണച്ചത്. ജയിനിന്റെ പോസ്റ്റിന് അഭിവാദ്യങ്ങളും പിന്തുണയുമായി പലരും രംഗത്തു വന്നിട്ടുണ്ട്.

അതേസമയം, അണികളും തങ്ങളുടെ ഫേസ്ബുക് അക്കൗണ്ടുകളിലൂടെ ജയരാജന് പിന്തുണയുമായി പാട്ടുകളും, കുറിപ്പുകളുമൊക്കെ എഴുതി പങ്കുവയ്ക്കുന്നുണ്ട്. ഇത് പാർട്ടിയോടുള്ള ഒരു കൂട്ടം ആളുകളെ അലോസരപ്പെടുത്തുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button