Latest NewsNewsIndia

ഭക്ഷ്യ വിഷബാധ: കോൺഗ്രസ് നേതാവിന്റെ മകന്റെ വിവാഹ ചടങ്ങിൽ ഭക്ഷണം കഴിച്ച 1200ലധികം പേർ ആശുപത്രിയിൽ

മെഹ്‌സാന: പ്രാദേശിക കോൺഗ്രസ് നേതാവിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച 1200ലധികം ആളുകളെ ഭക്ഷ്യ വിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

വിസ്‌നഗർ താലൂക്കിലെ സവാല ഗ്രാമത്തിൽ നടന്ന വിവാഹത്തിൽ ഭക്ഷണം കഴിച്ച ആളുകൾക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതായി മെഹ്‌സാന പോലീസ് സൂപ്രണ്ട് പാർത്ഥ്‌രാജ്‌സിൻ ഗോഹിൽ വ്യക്തമാക്കി. ആളുകളെ വിസ്‌നഗർ, മെഹ്‌സാന, വഡ്‌നഗർ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

നടി ആക്രമിക്കപ്പെട്ട സംഭവം: ദുരനുഭവത്തെ കുറിച്ച് ഇര പരസ്യമായി സംസാരിക്കുന്നു: പരിപാടി ബർഖ ദത്ത് അവതരിപ്പിക്കും

ചടങ്ങിൽ വിളമ്പിയ ഭക്ഷണത്തിന്റെ സാമ്പിളുകൾ ഫോറൻസിക് സയൻസ് ലബോറട്ടറിയും ഫുഡ് ആൻഡ് ഡ്രഗ് ഡിപ്പാർട്ട്‌മെന്റും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button