തിരുവനന്തപുരം: കോവിഡിന്റെ അനന്തരഫലങ്ങൾ കേരളത്തെ ബാധിച്ചത് വലിയ തോതിലാണ്. ടൂറിസം, വിനോദം, കൃഷി തുടങ്ങി എല്ലാ മേഖലയിലും കോവിഡ് നാശം വിതച്ചു. കോവിഡിന്റെ അലയൊലികൾ അവസാനിക്കാത്ത, രണ്ടാം പിണറായി സർക്കാരിന്റെ സിൽവർലൈൻ ഉൾപ്പെടെയുള്ള ‘ജന വിരുദ്ധ’ പദ്ധതികൾക്കെതിരെ സമൂഹത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ സംസ്ഥാന സർക്കാരിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അണിയറയിൽ തയ്യാറാവുകയാണ്.
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കൊട്ടാരക്കര എംഎൽഎയുമായ മന്ത്രി കെ എൻ ബാലഗോപാൽ മാർച്ച് 11 ന് ആണ് ബജറ്റ് അവതരിപ്പിക്കുക. പുത്തൻ പ്രതീക്ഷയുമായി കാത്തിരിക്കുകയാണ് കേരളം. അടിസ്ഥാന സൗകര്യ മേഖലയിൽ പുതിയ പദ്ധതികൾക്ക് ബജറ്റിൽ വലിയ പരിഗണന കിട്ടാൻ സാധ്യതയുണ്ട്. കോവിഡിനെ തുടർന്ന് തകർന്ന, തൊഴിൽ മേഖലയെ പുനരുജ്ജീവിപ്പിക്കാനും സർക്കാരിന് പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ട്.
Also Read:യുഎഇയിൽ മൂടൽമഞ്ഞ് ശക്തം: വാഹനം ഓടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്
തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുക, സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, വ്യവസായരംഗത്ത് കൂടുതൽ മുന്നേറ്റം ഉണ്ടാക്കുക, കർഷകർക്ക് അനുകൂലമായ പുതിയ പദ്ധതികൾ തുടങ്ങി നിരവധി ജനകീയ പദ്ധതികൾ പ്രഖ്യാപിക്കുന്നതാകും ഇത്തവണത്തെ ബജറ്റ് എന്നാണ് പ്രതീക്ഷ. അതേസമയം, പ്രതിസന്ധി കാലത്ത് വിപണിയിൽ പണം എത്തിക്കുകയാണ് സർക്കാരിന് ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വം എന്ന് ധനമന്ത്രി അടുത്തിടെ വ്യക്തമാക്കിയിരുന്നു. കേരളത്തിനു മാതൃകയാകുന്ന തരത്തിൽ വിപുലമായ പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Post Your Comments