തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ആദ്യസമ്പൂർണ്ണ ബഡ്ജറ്റിന് ഇനി ആറ് നാൾ. മാർച്ച് 11-നാണ് ബഡ്‌ജറ്റ് അവതരണം. കഴിഞ്ഞ വർഷം ഡോ. തോമസ് ഐസക് അവതരിപ്പിച്ചതിന്റെ പുതുക്കി അവതരണമായിരുന്നു ബാലഗോപാൽ നടത്തിയിരുന്നത്.
സംസ്ഥാനം രൂപീകരിച്ചശേഷം ബഡ്ജറ്റ് അവതരിപ്പിക്കുന്ന പതിനെട്ടാമത്തെ ധനമന്ത്രിയാണ് കെ.എൻ. ബാലഗോപാൽ. ആദ്യബഡ്ജറ്റ് അവതരിപ്പിച്ചത് 1857 ജൂൺ 7-ന് സി. അച്യുതമേനോനാണ്. ഇതുവരെ, 64 ബഡ്ജറ്റ് സംസ്ഥാനത്ത് അവതരിപ്പിച്ച് കഴിഞ്ഞു. കൂടുതൽ, ബഡ്ജറ്റ് അവതരിപ്പിച്ചത് കെ.എം. മാണിയാണ്(13-തവണ). തൊട്ടുപിന്നിൽ ഡോ. തോമസ് ഐസക് (10-തവണ).
Read Also : യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് ആന്റണി പെരുമ്പാവൂർ
സി.അച്യുതമേനോനും, കെ.എം.മാണിക്കും ഇടതുമുന്നണിയുടെയും വലതുമുന്നണിയുടെയും ബഡ്ജറ്റുകൾ അതരിപ്പിക്കാൻ അവസരം ലഭിച്ചിരുന്നു. സി.അച്യുതമേനോൻ, വി.വിശ്വനാഥമേനോൻ, കെ.ശങ്കരനാരായണൻ എന്നിവർ നാല് ബഡ്ജറ്റ് വീതവും ഉമ്മൻചാണ്ടി വ്യത്യസ്തകാലയളവിൽ അഞ്ച് ബഡ്ജറ്റും അവതരിപ്പിച്ചിട്ടുണ്ട്. പി.കെ കുഞ്ഞ്, വക്കം പുരുഷോത്തമൻ എന്നിവർ രണ്ടും കെ.ജി അടിയോടി മൂന്നും എൻ.കെ.ശേഷൻ, കെ.ടി.ജോർജ്ജ്, സി.എച്ച് മുഹമ്മദ്കോയ, എം.കെ ഹേമചന്ദ്രൻ, എസ്. വരദരാജൻനായർ, സി.വി പത്മരാജൻ എന്നിവർ ഓരോ ബഡ്ജറ്റും അവതരിപ്പിച്ചു.
Post Your Comments