തിരുവനന്തപുരം: റഷ്യ- യുക്രെയ്ൻ യുദ്ധ മുഖത്ത് നിന്നും ഇന്ത്യാക്കാരെ സമയോചിതമായി രക്ഷപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയെ പ്രശംസിച്ച് കേരള കോൺഗ്രസ് ബി. നേതൃയോഗം. മലയാളികളെ തിരിച്ചെത്തിക്കാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ പ്രശംസനാർഹമാണെന്ന് കെ.ബി ഗണേഷ് കുമാർ പ്രതികരിച്ചു. റഷ്യയ്‌ക്കെതിരെ പ്രമേയം പാസാക്കിയിട്ട് കാര്യമില്ലെന്നതിനാൽ യുദ്ധം അവസാനിപ്പിക്കാനായി പാർട്ടി പ്രവർത്തകർ പ്രാർത്ഥിച്ചുവെന്നും ഗണേഷ് കുമാർ പറഞ്ഞു.
READ ALSO: പിതാവിനെ രക്ഷിച്ചയാളെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം : യുവാവ് അറസ്റ്റിൽ
ഇടതുമുന്നണിക്ക് പിന്തുണ നൽകി കേരള കോൺഗ്രസ് ബി മുന്നോട്ട് പോകുമെന്നും മന്ത്രി സ്ഥാനം ലക്ഷ്യത്തിലില്ലെന്നും പറഞ്ഞ ഗണേഷ് കുമാർ നേതൃനിരയിൽ പുതുതലമുറ വന്ന ശേഷം നേതൃസ്ഥാനത്ത് നിന്ന് മാറുമെന്നും വ്യക്തമാക്കി.
Post Your Comments