Latest NewsKeralaNattuvarthaNews

തെറ്റ്​ ചെയ്തിട്ടില്ല, അതുകൊണ്ട് ആത്മഹത്യ ചെയ്യില്ല, പക്ഷെ, ആ ആറ് പേർ എന്നെ അപായപ്പെടുത്തും: അഞ്ജലി

കൊച്ചി: തന്റെ ജീവൻ അപകടത്തിലാണെന്ന മുന്നറിയിപ്പുമായി നമ്പർ 18 ഹോട്ടൽ പോക്സോ കേസ് പ്രതി അഞ്ജലി റീമാദേവ് രംഗത്ത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അഞ്ജലിയുടെ വെളിപ്പെടുത്തൽ. തെറ്റ് ചെയ്തിട്ടില്ലെന്നും അതുകൊണ്ട് ആത്മഹത്യ ചെയ്യാതെ ജീവിക്കുമെന്നും അഞ്ജലി വിഡിയോയിൽ പറയുന്നു.

Also Read:ഓപ്പറേഷൻ ഗംഗ വഴി കേന്ദ്ര സർക്കാർ ഇതുവരെ നാട്ടിലെത്തിച്ചത് 18,000 പേരെ, 3000 പേർ നാട്ടിലേക്ക് തിരിക്കാൻ ഒരുങ്ങുന്നു

‘ആത്​മഹത്യ ചെയ്യില്ല. ഞാൻ മരണപ്പെട്ടാല്‍ അത്​ കൊലപാതകമായിരിക്കും. അതിനുത്തരവാദി ഈ ആറ്​ പേരായിരിക്കും. രാഷ്ട്രീയം, സന്നദ്ധ പ്രവര്‍ത്തനം, ബിസിനസ്​, ട്രസ്റ്റ്​ എന്നീ മേഖലകളില്‍ നിന്നുള്ളവരാണ്​ ഈ ആറ്​ പേര്‍. ഇവരെ സംബന്ധിക്കുന്ന വിവരങ്ങള്‍ എത്തിക്കേണ്ടിടത്ത്​ എത്തിച്ചിട്ടുണ്ട്​. എന്നാല്‍, ഇതറിയാതെ ഈ ആറ്​ പേര്‍ ഇപ്പോഴും എന്നെ കുടുക്കാന്‍ നോക്കുകയാണ്​’, അഞ്ജലി പറയുന്നു.

അഞ്ജലിയുടെ വാക്കുകൾ

എന്നെ മോശപ്പെട്ട ഒരു സ്ത്രീയായാണ്​ ചിത്രീകരിക്കുന്നത്​. ഇതിനെല്ലാം കാരണം ഒരു സ്ത്രീ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളാണ്​. എന്നെ നമ്പര്‍ 18 ഹോട്ടലില്‍ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടു, ലഹരി ഉപയോഗിച്ചിരുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്​. കടുത്ത മാനസിക സമ്മര്‍ദ്ദമാണ്​ അനുഭവിക്കുന്നത്​​. ആത്​മഹത്യ ചെയ്യണോയെന്ന്​ പോലും ഒരുഘട്ടത്തില്‍ ആലോചിച്ചു. രണ്ട്​ പേരാണ്​ എനിക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്​. മറ്റു പെണ്‍കുട്ടികളുടേയും മൊഴിയെടുക്കണം. വര്‍ഷങ്ങളായി കൂടെ ജോലി ചെയ്തവരോടും ചോദിക്കണം. ലൈവ്​ പോളിഗ്രാഫ്​ ടെസ്റ്റിന്​ തയാറാണ്.

ഞാൻ മരിച്ച്‌​ പോയാലും ഇങ്ങനെ ആക്കിയവരെ നിയമവും കോടതിയും വെറുതെ വിടരുത്​. ഇനി ഒരു പെണ്‍കുട്ടിയുടെ ജീവിതവും തുലയ്ക്കാന്‍ പാടില്ല. ഇപ്പോഴും പിടിച്ചുനില്‍ക്കുന്നത്​ തെറ്റ്​ ചെയ്തിട്ടില്ലെന്ന ഉത്തമ ധൈര്യത്തിലാണ്.

https://www.instagram.com/tv/CaqtdyMgZNO/?utm_medium=copy_link

https://www.instagram.com/tv/CaquHf0AGnt/?utm_medium=copy_link

shortlink

Related Articles

Post Your Comments

Related Articles


Back to top button