Latest NewsUAENewsInternationalGulf

രാജ്യാന്തര ബോട്ട് ഷോ: തയ്യാറെടുപ്പുകളുമായി ദുബായ് ഹാർബർ

ദുബായ്: ദുബായ് ഹാർബറിൽ രാജ്യാന്തര ബോട്ട് ഷോ മാർച്ച് 9 ന്. പായ് വഞ്ചികൾ മുതൽ ആഡംബര യോട്ടുകൾ വരെ ദുബായ് രാജ്യാന്തര ബോട്ട് ഷോയിൽ അണിനിരക്കും. ഇതിനായുള്ള തയ്യാറെടുപ്പുകൾ ദുബായ് ഹാർബറിൽ നടക്കുകയാണ്. 54ൽ ഏറെ രാജ്യങ്ങളിൽ നിന്നുള്ള ജലയാന നിർമാതാക്കൾ, കപ്പലുടമകൾ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവരും ആയിരക്കണക്കിനു സന്ദർശകരും ബോട്ട് ഷോയ്ക്കായി എത്തും.

Read Also: കഴിഞ്ഞ ബജറ്റിൽ വികസന പദ്ധതികൾക്കായി വകയിരുത്തിയ 13652.82 കോടി ചിലവഴിക്കാതെ സർക്കാർ

മാർച്ച് 9 മുതൽ 13 വരെയാണ് ഷോ നടക്കുക. 400ൽ അധികം ബോട്ടുകൾ, യോട്ടുകൾ, പായ് വഞ്ചികൾ തുടങ്ങിയവ ഷോയിൽ പങ്കെടുക്കും. പ്രമുഖ കമ്പനികളുടെ ഏറ്റവും പുതിയ മോഡലുകൾ കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

അതേസമയം, കൂടുതൽ ചരക്കു സംഭരണകേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളുമൊരുക്കാൻ ദുബായ് മാരിടൈം സിറ്റി (ഡിഎംസി) കഴിഞ്ഞദിവസം 14 കോടി ദിർഹത്തിന്റെ പദ്ധതിക്കു രൂപം നൽകിയിരുന്നു. കൂടുതൽ ചരക്കുകപ്പലുകൾക്ക് എത്താനും ദുബായിയെ ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങളുടെ രാജ്യാന്തര ആസ്ഥാനമാക്കാനും പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തൽ.

Read Also: ബിജെപികാർക്ക് നട്ടെല്ല് ഉണ്ടോ? ധീരജിനെ കുത്തിയത് നിഖിൽ പൈലി അല്ലെന്ന് കെ സുധാകരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button