UAELatest NewsNewsInternationalGulf

ട്രാഫിക് ലംഘനങ്ങൾ കണ്ടെത്തൽ: റോഡുകളിൽ സ്മാർട്ട് ഗേറ്റ് സംവിധാനവുമായി അജ്മാൻ

അജ്മാൻ: റോഡുകളിലെ ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി സ്മാർട്ട് ഗേറ്റ് സംവിധാനങ്ങൾ സ്ഥാപിച്ചതായി അജ്മാൻ പോലീസ്. നിർമ്മിത ബുദ്ധിയുടെ സഹായത്താൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഗേറ്റ് സംവിധാനമാണ് അജ്മാനിൽ സ്ഥാപിച്ചിട്ടുള്ളത്. അടിയന്തിര ഘട്ടങ്ങളോട് കൂടുതൽ വേഗത്തിൽ പ്രതികരിക്കുന്നതിന് ഈ സ്മാർട്ട് ഗേറ്റ് പോലീസിനെ സഹായിക്കും.

Read Also: കേന്ദ്രം തിരികെ എത്തിച്ച 40 മലയാളി വിദ്യാർത്ഥികൾ 12 മണിക്കൂറായി ഡൽഹിയിൽ: കേരള സർക്കാരിനെതിരെ പരാതിയുമായി വിദ്യാർത്ഥികൾ

സേഫ് സിറ്റി ഗ്രൂപ്പുമായി ചേർന്നാണ് അജ്മാൻ പോലീസ് ഈ സംവിധാനം പ്രവർത്തനക്ഷമമാക്കിയിട്ടുള്ളത്. ഇതിനായുള്ള കരാറിൽ അജ്മാൻ പോലീസ് കമാണ്ടർ ഇൻ ചീഫ് മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമിയും, സേഫ് സിറ്റി ഗ്രൂപ്പ് സിഇഒ അലി മൊഹ്സീൻ അൽ മാമരി എന്നിവർ ചേർന്നാണ് ഒപ്പ് വെച്ചത്.

Read Also: യുക്രൈൻ വിഷയം കോൺഗ്രസ് രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു, രാജ്യം വെല്ലുവിളികൾ നേരിടുമ്പോഴും സ്വാർത്ഥത: മോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button