KeralaLatest NewsNews

നടി ആക്രമിക്കപ്പെട്ട സംഭവം: ദുരനുഭവത്തെ കുറിച്ച് ഇര പരസ്യമായി സംസാരിക്കുന്നു: പരിപാടി ബർഖ ദത്ത് അവതരിപ്പിക്കും

താൻ 'വി ദ വുമൺ ഓഫ് ഏഷ്യ' കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് അവതരിപ്പിക്കുന്ന 'ഗ്ലോബല്‍ ടൗണ്‍ ഹാള്‍' എന്ന ചർച്ചാ വേദിയിൽ നടി പങ്കെടുക്കുമെന്ന് ബര്‍ഖ വ്യക്തമാക്കി.

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം മലയാള സിനിമാ മേഖലയെ അക്ഷരാർത്ഥത്തിൽ പിടിച്ചുകുലുക്കിയിരുന്നു. നിലവിൽ കേസിന്റെ വിചാരണ പുരോഗമിക്കുകയാണ്. ഇപ്പോൾ, അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പശ്ചാത്തലത്തിൽ, തനിക്കെതിരെ നടന്ന ലൈം​ഗിക അതിക്രമത്തെ കുറിച്ച് നടി പരസ്യവേദിയിൽ തുറന്നുപറയുമെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്ത് അറിയിച്ചിരിക്കുകയാണ്. താൻ ‘വി ദ വുമൺ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് അവതരിപ്പിക്കുന്ന ‘ഗ്ലോബല്‍ ടൗണ്‍ ഹാള്‍’ എന്ന ചർച്ചാ വേദിയിൽ നടി പങ്കെടുക്കുമെന്ന് ബര്‍ഖ വ്യക്തമാക്കി. അടുത്തിടെയാണ് തന്റെ അതിജീവന പോരാട്ടത്തെ കുറിച്ച് നടി സോഷ്യൽ മീഡിയയിൽ തുറന്നെഴുതിയത്.

Also read: സെലെൻസ്കി കീവിൽ തന്നെയുണ്ട്, സുരക്ഷാ കാരണങ്ങളാൽ എവിടെയാണെന്ന് വെളിപ്പെടുത്താൻ കഴിയില്ലെന്ന് മാത്രം: ദേശീയ പ്രതിരോധ തലവൻ

‘ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര…

5 വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്.

കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും, എന്നെ അവഹേളിക്കാനും, കുറ്റപ്പെടുത്താനും, ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേ​ദിച്ച് മുന്നോട്ട് വന്നു; എനിക്ക് വേണ്ടി സംസാരിക്കാൻ, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.

നീതി പുലരാനും, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടാനും, ഇങ്ങനെ ഒരു അനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കാനും ഞാൻ ഈ യാത്ര തുടർന്നുകൊണ്ടേയിരിക്കും. കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി’, എന്നാണ് നടി തന്റെ പ്രസ്താവനയിൽ കുറിച്ചിരുന്നത്. ഇതിന് പിന്നാലെ മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍, പൃഥ്വിരാജ്, മഞ്ജു വാര്യര്‍ തുടങ്ങി നിരവധി താരങ്ങള്‍ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button