ThiruvananthapuramNattuvarthaKeralaNews

വ്‌ളോഗർ നേഹയുടെ ആത്മഹത്യ, അന്വേഷണം ശക്തമാക്കി: ദുരൂഹതകൾ വർധിക്കുന്നുവെന്ന് പൊലീസ്

കൊച്ചി : യുട്യൂബ് വ്‌ളോഗറും, മോഡലുമായ നേഹയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നുവെന്ന് പൊലീസ്. നേഹയ്‌ക്കൊപ്പം താമസിച്ച സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇയാളുടെ ഫോൺ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. മരണത്തിന് പിന്നിൽ ലഹരി മാഫിയയ്ക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

മാ‍ർച്ച് രണ്ടിനാണ് കണ്ണൂർ സ്വദേശിനിയായ നേഹയെ കൊച്ചിയിലെ അപ്പാർട്ട്‌മെന്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി അകന്ന നേഹ ആറു മാസം മുൻപാണ് കൊച്ചിയിലെത്തിയത്. കണ്ണൂർ സ്വദേശിയായ സുഹൃത്ത് സിദ്ധാർഥുമൊന്നിച്ചായിരുന്നു കൊച്ചിയിൽ താമസം.

നേഹയുടെ ഫ്‌ളാറ്റിൽ പൊലീസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് കണ്ടെത്തിരുന്നു. കൂടാതെ, വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മൂന്നു യുവാക്കളിൽ ഒരാളുടെ പക്കൽനിന്നു 15 ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെടുത്തിരുന്നു. ഇതോടെയാണ് സംഭവത്തിൽ ദുരൂഹതകൾ ഉയർന്നത്. നേഹ ആത്മഹത്യ ചെയ്യുന്നതിന് തൊട്ടു മുമ്പായി സിദ്ധാർഥിന് അയച്ച വാട്ട്സ്അപ് സന്ദേശങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫോണുകൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button