കീവ്: ഉക്രൈനും റഷ്യയും തമ്മിലുള്ള രണ്ടാംഘട്ട സമാധാന ചർച്ച പൂർത്തിയായി. വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. യോഗത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമായ തീരുമാനമാണ് ഉണ്ടായിരിക്കുന്നത്.
സാധാരണക്കാർക്ക് രക്ഷപ്പെടാൻ പ്രത്യേക ഇടനാഴി രൂപീകരിക്കാൻ ധാരണയായി. സുമിയിലും ഖാർകീവിലും കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾക്ക് ഏറെ സഹായകരമാണ് ഈ തീരുമാനം.
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 16,566 വാക്‌സിൻ ഡോസുകൾ
അതിനിടെ യുദ്ധം തുടരുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന് പറഞ്ഞു. യുക്രൈൻകാരും റഷ്യക്കാരും ഒരൊറ്റ ജനതയാണെന്നും തങ്ങൾ നേരിടുന്നത് നാസികളെയാണെന്നും പുടിൻ പറഞ്ഞു.
Post Your Comments