തൃശൂർ: ഇൻഷുറൻസ് പോളിസി എടുക്കാമെന്ന വ്യാജേന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ പിടിയിൽ. കോഴിക്കോട് കൊടുവള്ളി വാവാട് ദേശം കൊളങ്ങരകണ്ടിയിൽ ജയൻ കെ.രാജനാണ് അറസ്റ്റിലായത്. ഇൻഷുറൻസ് ഏജന്റായി ജോലിചെയ്യുന്ന യുവതിയെ പോളിസിയിൽ ചേരാമെന്നു പറഞ്ഞ് വിശ്വസിപ്പിക്കുകയും, ഇതേക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു.
തൃശൂർ നഗരത്തോടു ചേർന്ന ഒരു ഹോട്ടൽ മുറിയിൽ യുവതിയെ എത്തിച്ചശേഷം മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ലൈംഗിക പീഡനം നടത്തി. തുടർന്ന്, മൊബൈൽ ഫോണിൽ പകർത്തിയ നഗ്ന ഫോട്ടോകൾ കാണിച്ച് ഭീഷണിപ്പെടുത്തി. പിന്നീട് മറ്റൊരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി അവിടെവെച്ചും യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. തൃശൂർ ടൌൺ വെസ്റ്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Post Your Comments