KozhikodeLatest NewsKeralaNews

ഹോട്ടൽ ബാത്‌റൂമിൽ വെള്ള പേപ്പറിൽ എന്തോ പൊതിഞ്ഞു വച്ചിരിക്കുന്നു, യുവതി തുറന്നപ്പോൾ കണ്ടത് ഒളിക്യാമറ: യുവാവ് അറസ്റ്റിൽ

കോഴിക്കോട്: നഗരത്തിലെ പ്രമുഖ ഹോട്ടലില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച തൊഴിലാളി അറസ്റ്റില്‍. ബംഗാള്‍ ഉത്തര്‍ ദിനാജ്പുര്‍ ഖൂര്‍ഖ സ്വദേശി തുഫൈല്‍ രാജയാണ്(20) സംഭവത്തിൽ അറസ്റ്റിലായത്.

Also Read:കോഹ്ലി അവസാനിപ്പിച്ചിടത്ത് നിന്ന് തുടങ്ങുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്: മുൻ നായകനെ അഭിനന്ദിച്ച് രോഹിത്

ഭർത്താവിനൊപ്പം ഹോട്ടലിൽ എത്തിയ യുവതി ശുചിമുറിയിൽ പോയപ്പോൾ വെളുത്ത പേപ്പറിൽ പൊതിഞ്ഞ നിലയിൽ മൊബൈൽ ക്യാമറ കണ്ടെത്തുകയായിരുന്നു. തുടർന്ന് യുവതി ഇത് ഹോട്ടൽ ഉടമയെ അറിയിച്ച ശേഷം, പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഒന്നര മാസം മുൻപാണ് പ്രതി തുഫൈല്‍ രാജ ഹോട്ടലിൽ ജോലിക്കാരനായി എത്തിയത്.

അതേസമയം, പ്രതിയെ പിടികൂടിയ പൊലീസ് സമാനമായ അനുഭവങ്ങൾ പലർക്കും അനുഭവിക്കേണ്ടി വരുന്നുണ്ടെന്നും, ജനങ്ങൾ കൂടുതൽ ശ്രദ്ധാലുക്കളാവണമെന്നും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button