മൊഹാലി: ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് മൊഹാലിയിൽ തുടക്കം. ഇന്ത്യൻ സമയം രാവിലെ 9.30ന് മത്സരം ആരംഭിക്കും. മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ 100ാ0 ടെസ്റ്റിന് ഇന്ന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കും. മൊഹാലി ടെസ്റ്റിൽ 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാൻ ബിസിസിഐ തീരുമാനിച്ചു. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനാണ് നാലിന് ആരംഭിക്കുന്ന ടെസ്റ്റില്‍ 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതോടെ, കോഹ്ലിയുടെ 100-ാം ടെസ്റ്റിന് സാക്ഷിയാവാന്‍ കാണികള്‍ക്ക് അവസരമൊരുങ്ങി.
അതേസമയം, വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ കാത്ത് പുതിയൊരു റെക്കോര്‍ഡ്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറാവാനുള്ള അവസരമാണ് അശ്വിനെ കാത്തിരിക്കുന്നത്. നിലവില്‍, 84 ടെസ്റ്റില്‍ നിന്ന് 24.38 ശരാശരിയില്‍ 430 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്.
അഞ്ച് വിക്കറ്റുകള്‍ കൂടി നേടിയാല്‍ അശ്വിന് മുൻ ക്യാപ്റ്റൻ കപില്‍ ദേവിനെ മറികടക്കാം. 131 ടെസ്റ്റില്‍ നിന്ന് 434 വിക്കറ്റാണ് കപില്‍ നേടിയിട്ടുള്ളത്. അതേസമയം, രോഹിത് ശര്‍മ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി അരങ്ങേറുന്ന ആദ്യ മത്സരം കൂടിയാണിത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം വിരാട് കോഹ്ലി നായകസ്ഥാനം ഒഴിഞ്ഞതോടെയാണ് രോഹിത്തിനെ പുതിയ നായകനായി പരിഗണിച്ചത്.
Post Your Comments