ഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉക്രൈനിൽ നിന്നും ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ കടമയാണെന്നും മറിച്ച് ഔദാര്യമല്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന വിദ്യാർഥികളുടെ പ്രതികരണം ട്വിറ്ററിൽ പങ്കുവച്ചാണ് രാഹുലിന്റെ വിമർശനം.
ഉക്രൈനിൽ നിന്നും സ്വന്തം ഉത്തരവാദിത്തത്തിൽ മറ്റൊരു രാജ്യത്തേക്ക് അതിർത്തി കടന്നെത്തുന്ന വിദ്യാർഥികളെ നാട്ടിലെത്തിക്കുന്നതിനെ എങ്ങനെ രക്ഷാദൗത്യമെന്ന് പറയാമെന്നാണ് ചില വിദ്യാർത്ഥികളുയർത്തുന്ന ചോദ്യം. ഇത് പങ്കുവെച്ചുകൊണ്ടാണ് രാഹുൽ കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ചത്.
Post Your Comments