ന്യൂഡല്‍ഹി: യുക്രൈനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥിയുടെ ബാഗിൽ വെടിയുണ്ട കണ്ടെത്തി. ഇതേതുടര്‍ന്ന്, വിദ്യാര്‍ത്ഥിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. വിവരം സുരക്ഷാ ഉദ്യോഗസ്ഥര്‍ കേരള ഹൗസ് അധികൃതരേയും രക്ഷിതാക്കളെയും അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥി ഡൽഹിയിലെത്തിയത്. തുടർന്ന്, കേരള സർക്കാർ ഏർപ്പാടാക്കിയ വിമാനത്തിൽ നാട്ടിലേക്ക് പോകാനിരിക്കെ നടത്തിയ പരിശോധനയിലാണ് ബാഗിൽ നിന്നും വെടിയുണ്ട കണ്ടെത്തിയത്. ഇതോടെ, വിദ്യാർത്ഥിയുടെ യാത്ര വിമാനത്താവള അധികൃതർ തടയുകയായിരുന്നു. വിദ്യാർത്ഥിക്ക് ഇതുവരെ കേരളത്തിലേക്ക് മടങ്ങാൻ സാധിച്ചില്ല.
വിഷയം വളരെ ഗൗരവത്തോടെയാണ് വിമാനത്താവള അധികൃതർ കാണുന്നത്. യുദ്ധഭൂമിയിൽ നിന്നും വരുമ്പോൾ വെടിയുണ്ട കണ്ടെത്തിയ പശ്ചാത്തലം, അത് ഏത് സാഹചര്യത്തിലാണ് വിദ്യാർത്ഥിയുടെ ബാഗിൽ എത്തിയത് എന്നത് സംബന്ധിച്ച അന്വേഷണം നടക്കുന്നുണ്ട്. വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments