മസ്‌കത്ത്: മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫ്രീ സോൺ സ്ഥാപിക്കാൻ തീരുമാനിച്ച് ഒമാൻ. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. മസ്‌കത്ത് വിമാനത്താവളത്തിന് പുറമെ സൊഹാർ, സലാല വിമാനത്താവളങ്ങളിലും ഫ്രീ സോൺ ആരംഭിക്കാൻ തീരുമാനിച്ചു.
Read Also: രോഗികളുടെ എണ്ണം കുറയുന്നു: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഫ്രീ സോൺ മസ്‌കത്ത് ഇന്റർനാഷണൽ എയർപോർട്ട് ഫ്രീ സോൺ എന്ന പേരിലും, സൊഹാർ വിമാനത്താവളത്തിലെ ഫ്രീ സോൺ സൊഹാർ എയർപോർട്ട് ഫ്രീ സോൺ എന്ന പേരിലും, സലാല വിമാനത്താവളത്തിലെ ഫ്രീ സോൺ സലാല എയർപോർട്ട് ഫ്രീ സോൺ എന്ന പേരിലും അറിയപ്പെടും. ഫ്രീ സോണുകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ സംബന്ധിച്ച തീരുമാനം ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് സ്വീകരിക്കും.
Read Also: നോക്കുകൂലിയെ സിഐടിയുവും പാർട്ടിയും ശക്തമായി എതിർക്കുന്നു: കോടിയേരി ബാലകൃഷ്ണൻ
Post Your Comments