വെളിച്ചെണ്ണ ഉപയോഗിയ്‌ക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് പുതിയ പഠനം. ശരീരത്തിലെ വിഷാംശമാണ് പല അസുഖങ്ങള്‍ക്കും പ്രധാന കാരണം. ശരീരത്തിലെ വിഷാംശം നീക്കുന്നതിനുള്ള നല്ലൊരു വഴിയാണ് കോക്കനട്ട് ഓയില്‍ പുള്ളിംഗ്.
ആന്റികാര്‍സിനോജനിക് ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് വെളിച്ചെണ്ണ കൊണ്ടുള്ള ഓയില്‍ പുള്ളിംഗ്. അതായത്, ക്യാന്‍സറിനെ ചെറുക്കാന്‍ പ്രാപ്‌തിയുള്ളവയാണ് ഇത്. ശരീരത്തിലെ വിരകളേയും മറ്റും അകറ്റാനുള്ള നല്ലൊരു വഴിയാണിത്. ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റാനുള്ള നല്ലൊരു വഴിയാണ് കോക്കനട്ട് ഓയില്‍ പുള്ളിംഗ്.
Read Also : വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ കുടുംബത്തിന് ഇൻഷുറൻസ് തുക വിതരണം ചെയ്ത് നോർക്ക റൂട്ട്‌സ്
മൈഗ്രേന്‍ തലവേദനയകറ്റാനുള്ള നല്ലൊരു വഴിയാണ് കോക്കനട്ട് ഓയില്‍ പുള്ളിംഗ്. കിഡ്‌നിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള നല്ലൊരു വഴിയാണിത്. ഇന്‍സോംമ്‌നിയ അഥവാ ഉറക്കപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. വേദന കുറയ്‌ക്കാനും കണ്ണിന്റെ കാഴ്‌ച മെച്ചപ്പെടുത്താനുമുള്ള നല്ലൊരു വഴിയാണിത്.
രാവിലെ വെറുംവയറ്റിലാണ് ഓയില്‍ പുള്ളിംഗ് ചെയ്യേണ്ടത്. അര ടേബിള്‍ സ്‌പൂണ്‍ വെളിച്ചെണ്ണയെടുത്ത് വായിലൊഴിച്ച് കുലുക്കുഴിയുക. വായിലെ എല്ലാ ഭാഗത്തും ഇതെത്തണം. എന്നാല്‍, ഇറക്കരുത്. ഇതിനു ശേഷം തുപ്പിക്കളഞ്ഞ് വായില്‍ സാധാരണ വെള്ളമൊഴിച്ചു കഴുകണം. പല്ലിന്റെ ആരോഗ്യത്തിനും വെളുപ്പിനും മോണരോഗങ്ങള്‍ അകറ്റുന്നതിനും ഇത് ഏറെ നല്ലതാണ്.
Post Your Comments