പാരീസ്: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ, പുരുഷ വോളിബോള്‍ ലോക ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതില്‍ നിന്ന് റഷ്യയെ രാജ്യാന്തര വോളിബോള്‍ ഫെഡറേഷന്‍ വിലക്കി. നേരത്തെ, ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങളില്‍ നിന്നും വനിതാ യൂറോ കപ്പില്‍ നിന്നും റഷ്യയെ ഫിഫ വിലക്കിയിരുന്നു.
ഈ വര്‍ഷം ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായിരുന്നു റഷ്യയില്‍ ലോക വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കേണ്ടിയിരുന്നത്. ഉക്രൈനിലെ സ്ഥിതി ഗതികളിലും അവിടുത്ത ജനങ്ങളുടെ സുരക്ഷയിലും ഫെഡറേഷന് കടുത്ത ആശങ്കയുണ്ടെന്നും ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഉക്രൈനെതിരായ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍, റഷ്യയില്‍ പുരുഷ വോളി ലോകകപ്പ് നടത്തുക സാധ്യമല്ലെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.
അതേസമയം, ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടാന്‍ റഷ്യ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഒരുങ്ങുന്നതിനിടെയാണ് ഫിഫയുടെ വിലക്ക്. അനിശ്ചിത കാലത്തേക്കായിരുന്നു റഷ്യക്കുമേല്‍ ഫിഫ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ, ഫോര്‍മുല വണ്‍ കാറോട്ട ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായ റഷ്യന്‍ ഗ്രാന്‍ പ്രിക്സും ഉപേക്ഷിച്ചിരുന്നു. രാജ്യാന്തര ഐസ് ഹോക്കി ഫെഡറേഷനും റഷ്യക്കും ബെലാറസിനും മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments