Latest NewsKeralaIndiaNewsGulf

രാത്രിയിൽ റീൽസ് ചെയ്തു, രാവിലെ ആത്മഹത്യ ചെയ്ത നിലയിൽ: റിഫയുടെ മരണം എല്ലാവരും അറിഞ്ഞത് മെഹ്നുവിന്റെ സ്റ്റാറ്റസ് കണ്ട്

ദുബൈ: വ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിനെ (20) ദുബൈയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ രാവിലെയാണ്. ഭര്‍ത്താവ് മെഹ്നു, റിഫയുടെ മരണവിവരം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യം മറ്റുള്ളവരറിയുന്നത്. ഈ പോസ്റ്റ് മറ്റൊരാൾ പങ്കുവെക്കുകയും ചെയ്തു. അങ്ങനെയാണ്, മരണവാർത്ത പ്രചരിച്ചത്. റിഫയുടെ മരണവാർത്ത സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട് വിവരം അറിയിച്ചതിനെതിരെ യുവാവിനെതിരെ വ്യാപക വിമർശനവും നടന്നു.

ദുബൈ ജാഫിലിയയിലെ താമസസ്ഥലത്താണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ്. ഭര്‍ത്താവ് മെഹ്നുവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബൈയില്‍ എത്തിയത്. മരിക്കുന്നതിന്റെ തലേന്ന് രാത്രി മെഹ്നുവിന് പുറത്ത് ഒരു വിരുന്നുണ്ടായിരുന്നു. ഒരുമിച്ച് പോകാനായിരുന്നു ഇരുവരും പദ്ധതി ഇട്ടിരുന്നത്. എന്നാൽ, ജോലിയുടെ ക്ഷീണം കാരണം റിഫ വിരുന്നിന് പോയില്ല. മെഹ്നു മാത്രമാണ് വിരുന്നിന് പോയത്. വിരുന്ന് കഴിഞ്ഞ്, പുലർച്ചെ ഒന്നോടെയാണ് മെഹ്നു തിരിച്ചെത്തിയത്. റിഫ ഉറങ്ങിക്കാണുമെന്ന് കരുതി മുറിയിലെത്തിയ, മെഹ്നു കണ്ടത് കിടപ്പുമുറിയിൽ തൂങ്ങി നിൽക്കുന്ന റിഫയെ ആണ്.

Also Read:തൊലിപ്പുറത്തുണ്ടാകുന്ന ചൊറിച്ചില്‍ മാറ്റാന്‍!

യുട്യൂബിൽ ഒരുപാട് ഫോളോവേഴ്‌സുള്ള ആളാണ് റിഫ. ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ സംസ്കാരങ്ങൾ എന്നിവയായിരുന്നു റിഫയുടെ വ്ളോ​ഗിലെ ഉള്ളടക്കങ്ങൾ. തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. രാത്രിയിലും റിഫ റീൽസ് ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. അപ്രതീക്ഷിതമായ മരണത്തിന്റെ കാരണമറിയാതെ ഞെട്ടിയിരിക്കുകയാണ് കുടുംബക്കാരും സുഹൃത്തുക്കളും. റിഫയുടെ മരണം വിശ്വസിക്കാനാവാതെ ഈന്താട് ഗ്രാമവും ബന്ധുക്കളും.

ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. ബന്ധം വീട്ടുകാരെ അറിയിച്ചു. ഒടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ തന്നെയായിരുന്നു വിവാഹം. നാല് വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. തങ്ങളുടെ സൗന്ദര്യത്തിന്റെ രഹസ്യം, പരസ്പരമുള്ള സ്നേഹം ആണെന്ന് ഇവർ എപ്പോഴും പറയുമായിരുന്നു. റിഫയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button