കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,770 രൂപയും പവന് 38,160 രൂപയുമായി.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1,940 ഡോളറായി ഉയര്‍ന്നു. റഷ്യ-യുക്രെയ്ന് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് വില വർധനവ് ഉണ്ടായിരിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര് എത്തുന്നതാണ് വില ഉയരുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരി വിപണികള്‍ ഇടിഞ്ഞിരുന്നു.
Read Also : ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് മികച്ച താരങ്ങളെ തിരഞ്ഞെടുക്കുക വലിയ വെല്ലുവിളിയാണ്: ആകാശ് ചോപ്ര
ഈ വർഷം ആദ്യമായാണ് വില 38,000 കടക്കുന്നത്. യുദ്ധം തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും സ്വർണ വില ഉയർന്നേക്കുമെന്നാണ് സൂചന.
Post Your Comments