Latest NewsNewsIndia

‘സർക്കാർ ബാലന്‍സിങ് ആക്ട് അവസാനിപ്പിച്ച് റഷ്യയോട് ബോംബാക്രമണം നിര്‍ത്താന്‍ പറയൂ’: കേന്ദ്രത്തിനെതിരെ പി.ചിദംബരം

ന്യൂ ഡൽഹി: യുക്രൈനിൽ ഉണ്ടായ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര സര്‍ക്കാരിനെ വിമർശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. വാക്കാലുള്ള സർക്കാരിന്റെ ബാലന്‍സിംഗ് ആക്ട് അവസാനിപ്പിച്ച് വിഷയത്തില്‍, ഗൗരവമായി ഇടപെടണമെന്നും ചിദംബരം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.

‘കേന്ദ്ര സര്‍ക്കാരിന്റെ വാക്കാലുള്ള ബാലന്‍സിംഗ് ആക്ട് അവസാനിപ്പിക്കുകയും യുക്രൈനിലെ പ്രധാന നഗരങ്ങളില്‍ ബോംബാക്രമണം ഉടന്‍ നിര്‍ത്തണമെന്ന് റഷ്യയോട് കര്‍ശനമായി ആവശ്യപ്പെടുകയും വേണം. സ്ഫോടനം നിര്‍ത്തുകയോ താല്‍ക്കാലികമായി നിര്‍ത്തുകയോ ചെയ്താല്‍, യുക്രൈനിൽ കുടുങ്ങിയ വിദേശികള്‍ക്ക് രാജ്യം വിടാന്‍ കഴിയും’- ചിദംബരം ട്വിറ്ററിൽ കുറിച്ചു.

 

നേരത്തെ, രാഹുല്‍ ഗാന്ധിയും വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും ഇന്ത്യക്കാരെ യുക്രൈനിൽ നിന്ന് ഒഴിപ്പിക്കുന്നതിന് സര്‍ക്കാര്‍ സുരക്ഷിതമായ ഒരു സ്ട്രാറ്റജിക് പ്ലാന്‍ ഉണ്ടാക്കണമെന്നുമായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button