ബിലാലിന് ശേഷം അമൽ നീരദ് – മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രമാണ് ഭീഷ്മപർവ്വം. ചിത്രം മാർച്ച് മൂന്നിന് തിയേറ്ററിലെത്തും. സിനിമ ഇറങ്ങുന്നതിന് മുന്നേ ഹേറ്റ് കമന്റുമായി ചിലരൊക്കെ സോഷ്യൽ മീഡിയകളിൽ കറങ്ങി നടക്കുന്നുണ്ട്. അത്തരത്തിൽ ‘സിനിമ പൊട്ടുമെന്ന്’ കമന്റ് ചെയ്തയാൾക്ക് കൃത്യമായ മറുപടി നൽകുകയാണ് നടി മാല പാർവതി. മാല പാർവതി, ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സിനിമയുടെ പ്രൊമോഷനോടനുബന്ധിച്ച്, തന്റെ ഫേസ്‌ബുക്കിന്റെ കവർ ചിത്രം മാല പാർവതി മാറ്റി. ഇതിനടിയിൽ, ‘എട്ട് നിലയിൽ പൊട്ടാനുള്ള ഭാഗ്യം ഉണ്ടാകട്ടെ’ എന്ന് കമന്റിട്ടയാൾക്കാണ് നടി മറുപടി നൽകിയിരിക്കുന്നത്. മുല്ല പൂവ് എന്ന് പേരുള്ള അക്കൗണ്ടിൽ നിന്നായിരുന്നു കമന്റ്. ഇതിന്, ‘മുല്ല പൂവ് നാളെ ഇവിടെ തന്നെ കാണണം. പൊയ്ക്കളയരുത്’ എന്നായിരുന്നു മാല പാർവതി നൽകിയ മറുപടി. ഇതിന്റെ സ്ക്രീൻഷോട്ടുകൾ ധാരാളമായി പ്രചരിക്കുന്നുണ്ട്.
അതേസമയം, ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്.
Post Your Comments