കീവ്: റഷ്യൻ സേനയുമായി അഞ്ചുദിവസമായി തുടരുന്ന യുദ്ധത്തിൽ വനിതകൾക്ക് സായുധസേനയിൽ സജീവ പങ്കാളിത്തം ഉറപ്പുവരുത്തി യുക്രൈൻ. യുക്രൈൻ സായുധസേനയിൽ പെൺ പട്ടാളക്കാരുടെ സാന്നിധ്യം 17 ശതമാനമാണ്. സ്വന്തം മണ്ണിലേക്ക് അധിനിവേശം നടത്തുന്ന റഷ്യയെ പ്രതിരോധിക്കുന്നതിൽ യുക്രൈനിലെ പുരുഷപട്ടാളക്കാർക്കൊപ്പം തുല്യ പങ്കാണ് വനിതാ സൈനികരും വഹിക്കുന്നത്. ഇവരിൽ ഭൂരിഭാഗം പേരും ഇപ്പോൾ യുദ്ധമുന്നണിയിലുണ്ട്.
Read Also: ‘ബി.ജെ.പി തന്നെയായിരിക്കും സര്ക്കാര് രൂപീകരിക്കുക’: കോൺഗ്രസിനോട് ധാമി
2019 മുതൽ പുരുഷ സൈനികർക്കൊപ്പം സൈനിക കോളജുകളിൽ ഇവർക്ക് പഠനം നടത്തുവാനും ഉന്നത റാങ്കുകൾ നേടുവാനും യുക്രൈൻ അവസരം നൽകിയിട്ടുണ്ട്. 2016 മുതലാണ് വനിതാ സൈനികർക്ക് യുദ്ധമുന്നണിയിൽ പോരടിക്കാൻ യുക്രൈൻ അനുവാദം നൽകിയത്. അതിന് മുൻപ് ഇവർ നേഴ്സിംഗ് വിഭാഗത്തിലും സെക്രട്ടറിമാരായും പാചകക്കാരുമൊക്കെയായിട്ടായിരുന്നു സേനയിൽ തുടർന്നിരുന്നത്. 2018 ൽ, നിയമനിർമാണത്തിലൂടെ വനിതകൾക്ക് തുല്യമായ അവകാശങ്ങൾ ഇവർക്ക് നൽകിയിരുന്നു.
Post Your Comments