Latest NewsNewsInternational

തള്ള് കഥകൾക്ക് അവസാനം: ‘മരണമടഞ്ഞ’ 13 ഉക്രൈൻ സൈനികരും ജീവനോടെയുണ്ടെന്ന് റഷ്യ, സമ്മതിച്ച് ഉക്രേനിയൻ നാവികസേന

ധീര യോദ്ധാക്കളെന്ന് ഉക്രൈൻ വാഴ്ത്തിയ സ്‌നേക്ക് ഐലൻഡ് സൈനികർ ജീവനോടെ ഉണ്ടെന്ന് റഷ്യ, സ്ഥിരീകരിച്ച് ഉക്രേനിയൻ നാവികസേന

കീവ്: ഉക്രൈൻ തീരദേശമായ കരിങ്കടലിന് സമീപമുള്ള സ്നേക്ക് ഐലൻഡിലെ അതിർത്തി കാവൽക്കാർ രാജ്യത്തിനായി ജീവൻ വെടിഞ്ഞ് ധീരയോദ്ധാക്കളായെന്ന് ഉക്രൈൻ വാഴ്ത്തിയിരുന്നു. ‘വീരചരമം’ പ്രാപിച്ച 13 സൈനികർക്കും ‘ഹീറോ ഓഫ് ഉക്രൈൻ’ ബഹുമതി വരെ ഉക്രൈൻ പ്രസിഡന്റ് സെലൻസ്കി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ‘മരണമടഞ്ഞ സൈനികർ’ എന്നത് വെറും ഭാവനാത്മകമായ കഥയാണെന്നും 13 സൈനികരും ജീവനിൽ ഭയന്ന് റഷ്യൻ സേനയ്ക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നുവെന്നും വെളിപ്പെടുത്തി റഷ്യ രംഗത്ത് വന്നു. ഗത്യന്തരമില്ലാതെ, ഉക്രേനിയൻ നാവികസേന ഇത് സ്ഥിരീകരിക്കുകയും ചെയ്തു.

Also Read:കെ.പി.സി.സി പുനഃസംഘടന നിർത്തിവെക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചു: നടപടി എ, ഐ ഗ്രൂപ്പ് എംപിമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ

ക്രിമിയയ്ക്ക് 186 മൈൽ പടിഞ്ഞാറായി കരിങ്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപാണ് സ്നേക് ഐലൻഡ്. റഷ്യൻ നാവികസേന വ്യാഴാഴ്ച, ഇവിടെ എത്തിയതോടെയാണ് ‘തള്ള് കഥകൾക്ക്’ തുടക്കമായത്. റഷ്യൻ ക്രൂയിസർ മോസ്‌ക്വയും പട്രോളിംഗ് കപ്പലായ വാസിലി ബൈക്കോവും ദ്വീപിലെ ഉക്രേനിയൻ അതിർത്തി കാവൽക്കാരോട് കീഴടങ്ങാൻ ഉത്തരവിട്ടുകൊണ്ടുള്ള സന്ദേശം അയക്കുകയായിരുന്നു. മറുപടിയായി, ‘റഷ്യൻ യുദ്ധക്കപ്പൽ സ്വയം തിരിച്ച് പോകൂ’ എന്ന് അവർ എഴുതി നൽകി. ഉക്രൈൻ സൈനികർ കീഴടങ്ങാൻ കൂട്ടാക്കാതെ വന്നതോടെ, പ്രകോപിതരായ റഷ്യൻ സൈന്യം എല്ലാവരെയും ബോംബിട്ട് കൊലപ്പെടുത്തി. രാജ്യത്തിനായി വീരചരമം പ്രാപിച്ചവർ എന്ന് മാധ്യമങ്ങൾ വാഴ്ത്തി. എന്നാൽ, ഇന്ന് ‘മരിച്ചവരെ’ തിരികെ കൊണ്ടുവന്നിരിക്കുകയാണ് റഷ്യ.

‘മരണമടഞ്ഞെന്ന്’ ഉക്രൈൻ അവകാശപ്പെടുന്ന, ആ 13 പേരും റഷ്യയുടെ സൈന്യത്തിനു മുന്നിൽ നിരുപാധികം ആയുധം വെച്ച് കീഴടങ്ങിയെന്ന് റഷ്യ വെളിപ്പെടുത്തി. ഇതോടെ, റഷ്യയെ ഭയന്ന് ദ്വീപിലെ പതിമൂന്നു സൈനികരും കീഴടങ്ങി എന്ന സത്യം അംഗീകരിക്കുക മാത്രമായിരുന്നു ഉക്രൈന് മുന്നിലുണ്ടായിരുന്ന ഏകവഴി. വീരകഥകൾ ഇറക്കിയ, ഉക്രൈൻ സൈന്യവും സെലൻസ്‌കി ഭരണകൂടവും നാണംകെട്ട അവസ്ഥയിലായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button