കീവ്: റഷ്യൻ സൈന്യം ഉക്രെയ്നിനുനേരെ ഷെല്ലാക്രമണം ശക്തമാക്കിയതായി ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ സ്ഥിരീകരണം. തിങ്കളാഴ്ച നടന്ന ചർച്ചകളിൽ കീഴടങ്ങാൻ തന്റെ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറയുന്നു. ‘നമ്മുടെ പ്രദേശമായ നമ്മുടെ നഗരങ്ങളിൽ ബോംബാക്രമണത്തിന്റെയും ഷെല്ലാക്രമണത്തിന്റെയും പശ്ചാത്തലത്തിലാണ് നമ്മൾ അവരുമായി ചർച്ചകൾ നടത്തുന്നത്. ചർച്ചാ പ്രക്രിയയുമായി ഷെല്ലിംഗിന്റെ സമന്വയം വ്യക്തമായിരുന്നു. എന്നാൽ ഇപ്പോൾ ഷെല്ലാക്രമണം നടത്തുന്നതിലൂടെ നമ്മളെ സമ്മർദ്ദത്തിലാക്കാനാണ് അവർ ശ്രമിക്കുന്നത്.’
അതേസമയം, മണിക്കൂറുകൾ നീണ്ട ചർച്ചകളുടെ വിശദാംശങ്ങളൊന്നും പ്രസിഡന്റ് നൽകിയില്ല. എന്നാൽ ‘ഒരു വശം പരസ്പരം റോക്കറ്റ് പീരങ്കികൾ കൊണ്ട് ഇടിക്കുമ്പോൾ യാതൊരു ഇളവും നൽകാൻ ഉക്രെയ്ൻ തയ്യാറല്ല’ എന്ന് അദ്ദേഹം പറയുന്നു. സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ യുക്രൈന്‍ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി റഷ്യയുടെ സൈന്യവ്യൂഹം നീങ്ങുകയാണ്. കീവിന് വടക്ക് ഭാഗത്തായി 64 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന റഷ്യന്‍ സൈനിക വാഹനവ്യൂഹത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നു. മാക്സര്‍ ടെക്നോളജീസിനെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതിനിടെ, യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടുന്നതിന് യുക്രൈന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം യുക്രൈന്‍ അര്‍ഹിക്കുന്നുണ്ടെന്ന് സെലെന്‍സ്‌കി പ്രതികരിച്ചു അംഗത്വം അഭ്യര്‍ത്ഥിച്ച് യൂറോപ്യന്‍ യൂണിയന് യുക്രൈന്‍ കത്ത് നല്‍കി. അഞ്ച് ദിവസമായി യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണത്തില്‍ ഇതുവരെ 350 യുക്രൈന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. റഷ്യ നടത്തിയ യുദ്ധ കുറ്റകൃത്യങ്ങളുടെ പട്ടിക യുക്രൈന്‍ പുറത്ത് വിട്ടു. അതിനിടെ, റഷ്യയില്‍ നിന്നും മടങ്ങാന്‍ തങ്ങളുടെ പൗരന്മാരോട് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.
ബെലാറസിലെ യുഎസ് എംബസ്സിയും അമേരിക്ക അടച്ചു. യുദ്ധത്തെ തുടര്‍ന്ന് നാല് ലക്ഷത്തോളം പേരാണ് അഭയാര്‍ത്ഥികളായി രാജ്യം വിട്ടത് എന്നാണ് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നത്. ഭൂരിപക്ഷം പേരും പോളണ്ടിലേക്കാണ് ജീവനും കൊണ്ട് രക്ഷപ്പെടുന്നത്. റഷ്യയ്ക്ക് എതിരെ യുഎൻ പൊതുസഭയിൽ പ്രമേയം പാസ്സാക്കിയിട്ടുണ്ട്. റഷ്യൻ സൈന്യം മടങ്ങണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ഗുട്ടെറസ് ആവശ്യപ്പെട്ടു. സാറ്റലൈറ്റ് ചിത്രം അനുസരിച്ച് വാഹനവ്യൂഹം വടക്കുകിഴക്കന്‍ യുക്രൈനിലെ ഇവാന്‍കിവില്‍ നിന്ന് തലസ്ഥാനമായ കീവ് ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്.
ടാങ്കുകള്‍, റോക്കറ്റ് വിക്ഷേപിണികള്‍ എന്നിവയും ഇന്ധനടാങ്കുകളും അടക്കമുള്ള വാഹനങ്ങളുമായാണ് ഷെവ്‌ചെങ്ക റോഡ് വഴി കീവിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. ആദ്യം വാഹനവ്യൂഹത്തിന് പതിനേഴ് മൈൽ നീളം വരുമെന്നായിരുന്നു മാക്സർ പറഞ്ഞത്. പിന്നീട് അത് നാൽപ് മൈൽ നീളമുണ്ടെന്ന് അവർ തിരുത്തി. കീവിലെ അന്റോനാവ് കാര്‍ഗോ വിമാനത്താവളത്തിന് സമീപത്ത് നിന്ന് വന്‍ തോതില്‍ പുക ഉയരുന്നതിന്റെ മറ്റൊരു സാറ്റലൈറ്റ് ചിത്രം കൂടി കമ്പനി പുറത്തുവിട്ടിട്ടുണ്ട്.
യുക്രൈനിന്റെ അയല്‍രാജ്യമായ ബെലാറുസിന്റെ അതിര്‍ത്തിയിലുള്ള പ്രിപ്യാത് നദീതീരത്തായിരുന്നു യുദ്ധം അവസാനിപ്പിക്കാനായി ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടന്നത്. യുദ്ധമാരംഭിച്ചതിനുശേഷമുള്ള ആദ്യത്തെ ചര്‍ച്ചയാണിത്. വെടിനിര്‍ത്തല്‍ എന്ന ആവശ്യമാണ് ചര്‍ച്ചയില്‍ യുക്രൈന്‍ മുന്നോട്ടുവെച്ചത്. ആണവായുധസേനയോടു സജ്ജമായിരിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍ ആവശ്യപ്പെടുകയും റഷ്യയ്ക്ക് ആണവായുധങ്ങള്‍ വിന്യസിക്കാന്‍ പാകത്തില്‍ ബെലാറുസ് നയം മാറ്റുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച.
ചര്‍ച്ചയുടെ ഫലപ്രാപ്തിയില്‍ യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി കഴിഞ്ഞദിവസം സംശയം പ്രകടിപ്പിച്ചിരുന്നു. പ്രതിരോധമന്ത്രി ഒലെക്സി റെസ്നികോവ്, സെലെന്‍സ്‌കിയുടെ പാര്‍ട്ടിയായ സെര്‍വന്റ് ഓഫ് ദ പീപ്പിളിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്, വിദേശകാര്യ ഉപമന്ത്രി എന്നിവരാണ് യുക്രൈന്‍ സംഘത്തെ ചര്‍ച്ചയില്‍ പ്രതിനിധാനം ചെയ്യുന്നത്. സാംസ്‌കാരികമന്ത്രി വ്‌ളാദിമിര്‍ മെദിന്‍സ്‌കി റഷ്യന്‍ സംഘത്തെ നയിക്കുന്നു. അടിയന്തര വെടിനിര്‍ത്തലും യുക്രൈനില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കലുമാണ് ചര്‍ച്ചയിലെ മുഖ്യ അജന്‍ഡയെന്ന് സെലെന്‍സ്‌കിയുടെ ഓഫീസ് അറിയിച്ചു.
Post Your Comments