ഉഗ്രശക്തിയുള്ള വാക്വം ബോംബിട്ട് റഷ്യ : ഉക്രൈനെ തുടച്ചു നീക്കാന്‍ ശ്രമമെന്ന് ആരോപണം

വാഷിംഗ്ടണ്‍: യുക്രെയ്‌നെ ഇല്ലാതാക്കാന്‍ റഷ്യ ശ്രമിച്ചുകൊണ്ടിരിക്കുന്നതായി യുഎസിലെ യുക്രെയ്ന്‍ അംബാസിഡര്‍ ആരോപിച്ചു. യുക്രെയ്‌നെതിരെ, റഷ്യ വാക്വം ബോംബ് പ്രയോഗിച്ചതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Read Also : യുക്രൈൻ അധിനിവേശത്തിൽ റഷ്യൻ സൈന്യത്തിനൊപ്പം ചേരില്ല: ബെലറൂസ് ഭരണാധികാരി

ക്ലസ്റ്റര്‍ ബോംബുകളും വാക്വം ബോംബുകളും ഉപയോഗിച്ച് റഷ്യ യുക്രെയ്‌നെ ആക്രമിച്ചതായി ആരോപണം ഉന്നയിച്ച് ആംനസ്റ്റി ഇന്റര്‍നാഷണലും രംഗത്തെത്തി. യുക്രെയ്നിലെ ഒരു സ്‌കൂളില്‍ സാധാരണക്കാര്‍ അഭയം പ്രാപിച്ചപ്പോള്‍ റഷ്യന്‍ സൈന്യം അവരെ ആക്രമിച്ചതായും ആംനസ്റ്റി ആരോപിച്ചു.

തങ്ങളുടെ രാജ്യത്തിന് നേരെയുള്ള ആക്രമണത്തില്‍, റഷ്യ വാക്വം ബോംബ് എന്നറിയപ്പെടുന്ന തെര്‍മോബാറിക് ആയുധമാണ് ഉപയോഗിച്ചതെന്ന് യുഎസിലെ യുക്രെയ്ന്‍ അംബാസഡര്‍ ഒക്‌സാന മര്‍കരോവ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘ഒരു വാക്വം ബോംബ്, അല്ലെങ്കില്‍ തെര്‍മോബാറിക് ആയുധം, ഉയര്‍ന്ന ഊഷ്മാവില്‍ സ്‌ഫോടനം സൃഷ്ടിക്കുന്നതിനായി ചുറ്റുമുള്ള വായുവില്‍ നിന്ന് ഓക്‌സിജന്‍ വലിച്ചെടുക്കുന്നു. ഇത്, സാധാരണ സ്‌ഫോടനാത്മകതയേക്കാള്‍ ഗണ്യമായ ദൈര്‍ഘ്യമുള്ള ഒരു സ്‌ഫോടന തരംഗം സൃഷ്ടിക്കുകയും മനുഷ്യശരീരങ്ങളെ ബാഷ്പീകരിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നു’, ഒക്‌സാന മര്‍കരോവ ചൂണ്ടിക്കാട്ടി.

Share
Leave a Comment