ദോഹ: മാർച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പ്രീമിയം വിലയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. പെട്രോൾ പ്രീമിയം ലിറ്ററിന് 2 റിയാൽ, സൂപ്പർ ലിറ്ററീന് 2.10 റിയാൽ, ഡീസൽ ലിറ്ററിന് വില 2.05 റിയാൽ എന്നിങ്ങനെയാണ് നിരക്ക്.
Read Also: യുക്രൈൻ അധിനിവേശത്തിൽ റഷ്യൻ സൈന്യത്തിനൊപ്പം ചേരില്ല: ബെലറൂസ് ഭരണാധികാരി
സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് മാറ്റം വരുത്തിയിട്ടില്ല.
അതേസമയം, യുഎഇയിലും 2022 മാർച്ച് മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. മാർച്ച് ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.23 ദിർഹമായിരിക്കും നിരക്ക്. ഫെബ്രുവരി മാസം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.94 ദിർഹമായിരുന്നു നിരക്ക്.
സ്‌പെഷ്യൽ 95 പെട്രോളിന് മാർച്ച് 1 മുതൽ 3.12 ദിർഹമാണ് വില. ഫെബ്രുവരി മാസം സ്‌പെഷ്യൽ 95 പെട്രോളിന്റെ വില 2.82 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 3.05 ദിർഹമാണ് ഫെബ്രുവരിയിലെ നിരക്ക്. ജനുവരി മാസത്തിൽ ഇ പ്ലസ് ലിറ്ററിന് 2.75 ദിർഹമായിരുന്നു വില.
ഫെബ്രുവരി മാസത്തിൽ ലിറ്ററിന് 2.88 ദിർഹമായിരുന്ന ഡീസലിന് 2022 മാർച്ചിൽ ലിറ്ററിന് 3.19 ദിർഹമായിരിക്കും ഈടാക്കുക.
Post Your Comments