കീവ്: സ്വന്തം നാട്ടിലേക്ക് എപ്പോൾ തിരികെയെത്താൻ കഴിയുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ലാതെയാണ് പാകിസ്ഥാൻ വിദ്യാർത്ഥികൾ ഉക്രൈനിലെ കീവിൽ ശ്വാസമടക്കി പിടിച്ച് കഴിയുന്നത്. തങ്ങളുടെ സർക്കാരും എംബസിയും രക്ഷകരായി എത്തുമെന്ന പ്രതീക്ഷയിലാണവർ. ഇന്ത്യൻ മാധ്യമങ്ങളോട് പാകിസ്ഥാൻ വിദ്യാർത്ഥികൾ ‘ഞങ്ങളെ കൂടി രക്ഷിക്കണം’ എന്ന് അഭ്യർത്ഥിക്കുന്ന പാക് വിദ്യാർത്ഥികളുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തങ്ങളുടെ പൗരന്മാർക്ക് സഹായം നൽകുന്നതിൽ പാക് സർക്കാർ പരാജയപ്പെട്ടെന്നും ഇന്ത്യക്കാരെയെല്ലാം അവരുടെ എംബസിക്കാരും സർക്കാരും ദുരന്തമുഖത്ത് നിന്നും ഒഴിപ്പിച്ചെന്നുമുള്ള റിപ്പോർട്ടുകൾ പാക് വിദ്യാർത്ഥികൾ തന്നെ പുറത്തുവിട്ടിരുന്നു.
ഇതിന് പിന്നാലെ, ഉക്രൈനിൽ കുടുങ്ങിയ പാക് വിദ്യാർത്ഥികൾ രക്ഷപ്പെടാനായി ഇന്ത്യൻ പതാക ഉപയോഗിക്കുകയും ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ വൈറലായിരുന്നു. തങ്ങളുടെ വാഹനത്തിൽ ദേശീയ പതാക പ്രദർശിപ്പിച്ചാൽ ഇന്ത്യക്കാരെ ഉപദ്രവിക്കില്ലെന്ന് റഷ്യക്കാർ ഉറപ്പുനൽകിയിരുന്നു. ഇതോടെയാണ് പാക് വിദ്യാർത്ഥികളും തങ്ങളുടെ രക്ഷയ്ക്കായി ഇന്ത്യൻ പതാക ഉയർത്തി പിടിച്ചത്. ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള തങ്ങളുടെ രാജ്യം തങ്ങൾക്കെതിരെ തിരിഞ്ഞതോടെയാണ് ഇത് ചെയ്യേണ്ടി വന്നതെന്നും അവർ പറയുന്നു.
Also Reda:പുതിയ കാർ വാങ്ങി ഡ്രൈവിംഗ് പഠനം: അപകടത്തിൽ പരിക്കേറ്റ കച്ചാ ബദാം ഗായകൻ ആശുപത്രിയിൽ
കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ, ഇന്ത്യൻ ഭരണകൂടത്തിനെതിരെ ചില മലയാളി വിദ്യാർത്ഥികൾ ശബ്ദമുയർത്തി. യുദ്ധത്തിൽ തകർന്ന മേഖലയിൽ, കുടുങ്ങിക്കിടക്കുകയാണെന്നും ഇന്ത്യൻ എംബസി എവിടെയെന്നും ചോദിക്കുന്ന, ഈ മലയാളി വിദ്യാർത്ഥികൾ ഉയർത്തി കാട്ടുന്നത് പാകിസ്ഥാന്റെ ‘പ്രവർത്തന’ത്തെയാണ്. ഖാർകീവിലെ പെരെമോഹ മെട്രോ സ്റ്റേഷനിൽ അഭയം പ്രാപിച്ച മെഡിക്കൽ വിദ്യാർത്ഥി ബ്രിജിത് ബാബു ആണ് പാകിസ്ഥാനെ പുകഴ്ത്തിയും കേന്ദ്രസർക്കാരിനെ ഇകഴ്ത്തിയും പരാമർശം നടത്തിയത്. പാക് എംബസി തന്റെ പാകിസ്ഥാനി സുഹൃത്തിനെ കഴിഞ്ഞ ദിവസം തന്നെ രക്ഷപെടുത്തിയെന്നും എന്നാൽ, താനടക്കമുള്ളവർ ഇപ്പോഴും ദുരന്തമുഖത്ത് തന്നെയാണുള്ളതെന്നും യുവാവ് ആരോപിച്ചു. ഇന്ത്യൻ എക്സ്പ്രസ് ആണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, ആറാം ദിവസത്തിലേക്ക് ഉക്രൈൻ – റഷ്യ യുദ്ധം കടന്നിരിക്കുന്ന ഈ സാഹചര്യത്തിലും, തങ്ങളുടെ പൗരന്മാരെ ചേർത്തുപിടിച്ച് ഭാരതമണ്ണിൽ എത്തിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ധ്രുതഗതിയിലാണ് കേന്ദ്രസർക്കാർ നടത്തുന്നത്. സ്വന്തം ജനങ്ങളെ വാരിപ്പിടിച്ച് ഇന്ത്യയിലെത്തിക്കാൻ കഴിവതും ശ്രമിക്കുന്ന, ഘട്ടം ഘട്ടമായി ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുകയാണ് കേന്ദ്രസർക്കാർ. മൂവർണ്ണ കൊടിയും പതാകയും പതിച്ച വാഹനങ്ങൾ തങ്ങളുടെ പൗരന്മാരെ ചേർത്തു പിടിക്കുകയാണ്. ഇതിനിടയിലാണ്, മറ്റ് തരത്തിലുള്ള ആരോപണങ്ങൾ ഉയരുന്നത്.
Post Your Comments