തൃശൂര്‍ : ചൈനയെ വാനോളം പുകഴ്ത്തുന്ന സിപിഎമ്മിന് തിരിച്ചടിയായി സിപിഐയുടെ പി.ബാലചന്ദ്രന്‍ എംഎല്‍എയുടെ കുറിപ്പ്. ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ചൈന-റഷ്യ രാജ്യങ്ങളെ തള്ളിപ്പറയാത്തവര്‍ കമ്മ്യൂണിസ്റ്റുകാര്‍ അല്ലെന്നാണ്.
യുക്രെയ്നില്‍, റഷ്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്റെ മരണത്തില്‍ അനുശോചിച്ച് കൊണ്ട് സിപിഐ എംഎല്‍എ പങ്കുവെച്ച പോസ്റ്റാണ് ഇതോടെ ചര്‍ച്ചയായത്.
കൊലയുടെ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുമെന്നും റഷ്യ, ചൈന എന്നീ അഹങ്കാരി രാജ്യങ്ങളെ ഇനിയും തള്ളിപ്പറയാത്തവര്‍ കമ്യൂണിസ്റ്റല്ലെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി.
‘നവീന്‍, എന്റെ മകനേ മാപ്പ്. കരുണയില്ലാത്ത ലോകം നിന്നെ കൊന്നു . റഷ്യ , ചൈന ഈ അഹങ്കാരി രാജ്യങ്ങള ഇനിയും തള്ളിപ്പറയാത്തവര്‍ കമ്മ്യൂണിസ്റ്റല്ല. കൊലയുടെ രാഷ്ടീയം ചോദ്യം ചെയ്യപ്പെടും’ , പി.ബാലചന്ദ്രന്‍ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.
Post Your Comments