കാസർഗോഡ് : മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം വീട്ടിൽ അതിക്രമിച്ചു കയറി ഡോക്ടറെ കുത്തിപ്പരിക്കേൽപിച്ചതായി പരാതി. നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ സാബിർ നാസറിനെ (27) ആണ് ആക്രമിച്ചത്.
ഞായറാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. ആശുപത്രിയിൽ പോയി മടങ്ങിയ ഡോക്ടർ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഡോക്ടറെ സംഘം ദേഹമാസകലം കുത്തി. ഉടൻ തന്നെ കാസർഗോഡുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ മംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Read Also : ചൈനയെ വാനോളം പുകഴ്ത്തി സീതാറാം യെച്ചൂരി : ഇന്ത്യ നടത്തുന്ന യുക്രെയ്നിലെ ഒഴിപ്പിക്കല്‍ നടപടിയ്ക്ക് വിമര്‍ശനം
സംഭവത്തിൽ കാസർഗോഡ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും പൊലീസ് നായും വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. അതേസമയം, ആക്രമണ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.
Post Your Comments