ന്യൂഡല്‍ഹി: ഇന്ത്യാ-പാകിസ്ഥാന് നദീജല കരാര്‍ സംബന്ധിച്ച ഉന്നതതല യോഗം ഇസ്ലാമാബാദില് ആരംഭിച്ചു. സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് എല്ലാ വര്‍ഷവും നടക്കുന്ന ഉന്നതതല യോഗമാണ് ഇസ്ലാമാബാദില് ആരംഭിച്ചത്. ഇന്ത്യന്‍ ജലകമ്മീഷന്റെ ഉന്നതതല പ്രതിനിധികളാണ് ഇസ്ലാമാബാദിലെത്തിയിരിക്കുന്നത്. വാഗാ അതിര്‍ത്തി വഴിയാണ് ഇന്ത്യന്‍ സംഘം പാകിസ്ഥാനിലെത്തിയത്. മൂന്ന് ദിവസത്തെ ചര്‍ച്ചകളാണ് ഇരു രാഷ്ട്രങ്ങളും തമ്മില്‍ നടക്കുന്നത്. മാര്‍ച്ച് മൂന്നിന് സംഘം ഇന്ത്യയിലേക്ക് മടങ്ങും.
ഇന്ത്യയുടെ ജല കമ്മീഷന് മേധാവി പ്രദീപ് കുമാര്‍ സക്സേനയാണ് സംഘത്തെ നയിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23,24 തിയതികളിലാണ് സിന്ധു നദീജല കരാര്‍ സംബന്ധിച്ച യോഗം ഡല്‍ഹിയില്‍ നടന്നത്.
1960ലാണ് ഇന്ത്യയും പാകിസ്ഥാനും സിന്ധു നദീജല കരാര്‍ ഒപ്പിട്ടത്. എല്ലാ വര്‍ഷവും നദീജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും അതാത് സമയത്തെ ഭൂമിശാസ്ത്രവും കാലാവസ്ഥാപരവുമായ മാറ്റങ്ങള്‍ വിലയിരുത്തണമെന്നുമാണ് തീരുമാനം.
Post Your Comments