Latest NewsKeralaNews

കെ.പി.സി.സി പുനഃസംഘടന നിർത്തിവെക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചു: നടപടി എ, ഐ ഗ്രൂപ്പ് എംപിമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ

കെപിസിസി യോഗത്തിൽ, സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി പുന:സംഘടന വേണ്ടെന്ന് ഗ്രൂപ്പ് നേതാക്കൾ ശക്തമായ നിലപാടും സ്വീകരിച്ചിരുന്നു.

ഡൽഹി: കേരളത്തിലെ കോൺ​ഗ്രസ് പുന:സംഘടന നിർത്തിവെക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചു. കേരളത്തിന്റെ ചുതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറാണ് പുന:സംഘടന നിർത്തുന്നത് സംബന്ധിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന് നിർദേശം നൽകിയത്. എംപിമാരുടെ പരാതിയെ തുടർന്നാണ് കേരളത്തിന്റെ ചുതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പുന:സംഘടന നിർത്തിവെക്കാൻ കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരന് നിർദേശം നൽകിയത്. പുന:സംഘടന ചർച്ചകളിൽ തങ്ങളെ ഉൾപ്പെടുത്തിയില്ലെന്ന് എംപിമാർ നേതൃത്വത്തിന് പരാതി നൽകുകയായിരുന്നു.

Also read: സജികുമാർ കൊലപാതകം: മുൻ‌കൂർ ജാമ്യം ലഭിക്കാതെ വന്നതോടെ ഒളിവിൽ കഴിഞ്ഞ പ്രതി പൊലീസിന് കീഴടങ്ങി

നേരത്തെ, പാർട്ടി പുന:സംഘടനക്കെതിരെ എ, ഐ ​ഗ്രൂപ്പുകൾ രം​ഗത്തെത്തിയിരുന്നു. കെപിസിസി യോഗത്തിൽ, സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി പുന:സംഘടന വേണ്ടെന്ന് ഗ്രൂപ്പ് നേതാക്കൾ ശക്തമായ നിലപാടും സ്വീകരിച്ചിരുന്നു. ഇത് സുധാകരനും ഗ്രൂപ്പ് നേതാക്കളും തമ്മിലുള്ള ശക്തമായ വാക്പോരിനാണ് അന്ന് വഴിവെച്ചത്.

കെ.പി.സി.സി പുന:സംഘടനയുമായി മുന്നോട്ട് പോകുമെന്നും, അതിന് ഹൈക്കമാൻഡ് അനുമതി നൽകിയെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞിരുന്നു. ഇത് അനുസരിച്ചുള്ള നടപടികൾ പുരോ​ഗമിക്കവേയാണ്, ചർച്ചകളിൽ സഹകരിപ്പിച്ചില്ലെന്ന പരാതിയുമായി എംപിമാർ കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button