Latest NewsNewsBeauty & StyleLife StyleFood & CookeryHealth & Fitness

കണ്ണുകളുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവ

കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാൻ ആരോഗ്യ പൂർണ്ണമായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. കാഴ്ച്ച ശക്തി വർധിപ്പിക്കാൻ ചില പോഷകങ്ങൾ പ്രധാനമാണ്. കണ്ണിന്റെ ആരോഗ്യത്തിനായി കഴിക്കേണ്ട പ്രധാനപ്പെട്ട ചില ഭക്ഷണങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

കണ്ണിനെ സംരക്ഷിക്കുന്ന ഒരു ഭക്ഷണമാണ് മുട്ട. മുട്ടയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ, ല്യൂട്ടിൻ, സിയാക്സാന്തിൻ, സിങ്ക് തുടങ്ങിയവ കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. മുട്ടയിലെ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ പ്രായാധിക്യം മൂലം ഉണ്ടാകുന്ന തിമിരം പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കും.

മത്സ്യം കഴിക്കുന്നത് കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. പ്രത്യേകിച്ച മത്തി, ചാള പോലുള്ള ചെറു മത്സ്യങ്ങൾ. ഇവയിൽ ഒമേഗ 3 ഫാറ്റി ആസിഡ്സ് അടങ്ങിയിട്ടുണ്ട്. ഇവ കാഴ്ച ശക്തി കൂട്ടാനും റെറ്റിനയുടെ ആരോഗ്യം കൂട്ടാനും സഹായിക്കും.

Read Also  :  വികസനക്കുതിപ്പിൽ ലക്ഷദ്വീപ്, കവരത്തിയിൽ ഇന്ത്യൻ ഓയിലിന്റെ പെട്രോൾ പമ്പ്:കേരളത്തെക്കാൾ കുറഞ്ഞ വിലയ്ക്ക് പെട്രോൾ ലഭിക്കും

ബദാമും കണ്ണിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. ബദാമിൽ വൈറ്റമിൻ ഇ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ഇ പ്രായാധിക്യം മൂലം ഉണ്ടാകുന്ന തിമിരം പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കും.

കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിന് ഒഴിച്ച കൂടാനാവാത്ത ഭക്ഷണങ്ങളാണ് പാലും തൈരും. ഇവയിൽ വൈറ്റമിൻ എ യും മിനറൽ സിങ്കും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ കോർണിയയുടെ ആരോഗ്യം സംരക്ഷിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button