എറണാകുളം: രണ്ടുവർഷത്തെ കോവിഡ് പ്രതിസന്ധികൾക്ക് ശേഷം വൻ ഭക്തജനത്തിരക്ക് പ്രതീക്ഷിച്ച് മഹാ ശിവരാത്രിയെ വരവേൽക്കാൻ ആലുവാ മണപ്പുറം ഒരുങ്ങുന്നുന്നു. മഹാ ശിവരാത്രി ദിവസത്തിൽ ഏറ്റവുമധികം ആഘോഷം നടക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് ആലുവ മണപ്പുറം.
Also Read:യാത്രക്കാരുടെ പരാതി : തിരുവല്ല റെയിൽവേ സ്റ്റേഷനിൽ മിന്നൽ പരിശോധന നടത്തി എംപി
മുൻ കാലങ്ങളിലെ പോലെ തന്നെ ഇത്തവണയും ശിവരാത്രി പ്രമാണിച്ച് ആലുവയിലെങ്ങും പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എങ്കിലും രാത്രിയില്‍ ബലിയിടുന്നതിനും പുഴയില്‍ ഇറങ്ങുന്നതിനും തടസമില്ല. 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ ഒരേ സമയത്ത് പരമാവധി 1500 പേരെ ചടങ്ങുകളില്‍ പങ്കെടുപ്പിക്കും. രാത്രി ആഘോഷങ്ങളാണ് ആലുവാ മണപ്പുറത്തെ ശിവരാത്രി പ്രത്യേകതകൾ
അതേസമയം, ചടങ്ങിൽ പങ്കെടുക്കാൻ സർക്കാർ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ രണ്ട് ഡോസ് വാക്സിനേഷന്‍ എടുത്തത്തിന്റെ രേഖ എന്നിവ നിർബന്ധമാക്കിയിട്ടുണ്ട്. ഇത് കൂടാതെ 18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്നും സർക്കാർ പ്രോട്ടോകോളിൽ പറയുന്നു.
Post Your Comments