കീവ്: യുക്രൈന്‍ സൈനിക താവളത്തിന് നേരെ റഷ്യ നടത്തിയ ആക്രമണത്തില്‍ 70-ലധികം സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുക്രൈന്‍ തലസ്ഥാനമായ കീവിനും രാജ്യത്തെ രണ്ടാമത്തെ നഗരമായ ഹാര്‍കീവിനും ഇടയിലുള്ള നഗരമായ ഒഖ്തിര്‍കയിലുള്ള സൈനിക താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിൽ സൈനിക താവളം സ്ഥിതി ചെയ്തിരുന്ന കെട്ടിടം തകർന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഒഖ്തിര്‍ക മേഖലാ തലവന്‍ ദിമിത്രോ സീലിയസ്‌കി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിനിടെ നിരവധി റഷ്യന്‍ സൈനികരും പ്രദേശവാസികളും കൊലപ്പെട്ടിട്ടുണ്ട്.
Read Also : ദുനിയാവുള്ള കാലത്തോളം കേരളം എൽ.ഡി.എഫ് തന്നെ ഭരിക്കും: എ.കെ ബാലൻ
അതേസമയം, വ്യാഴാഴ്ച ആരംഭിച്ച റഷ്യന്‍ അധിനിവേശത്തിനിടെ 352 സാധാരണക്കാരാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്ന് യുക്രൈന്‍ അധികൃതര്‍ പറഞ്ഞു. ഇതില്‍, 14 കുട്ടികളും ഉള്‍പ്പെടുന്നു. ഹര്‍കീവിലെ ജനവാസ മേഖലകളില്‍ റഷ്യയുടെ ആക്രമണം തുടരുകയാണെന്നും ഇവിടെ തുടര്‍ച്ചയായ ഷെല്ലിങില്‍ കഴിഞ്ഞ ദിവസം 11 സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്നും യുക്രൈന്‍ അധികൃതര്‍ വ്യക്തമാക്കി.
Post Your Comments