KeralaLatest NewsNewsInternational

‘ഷവര്‍മ കഴിക്കാന്‍ പുറത്തു വന്നതായിരുന്നു, ഞാന്‍ വിചാരിച്ച് വെടി കൊണ്ട് ഞാന്‍ ഷഹീദ് ആയെന്ന്’: ഔസാഫിന് വിമർശനം

കീവ്: ഉക്രൈൻ – റഷ്യ യുദ്ധം ഭീതികരമാകുന്ന അവസരത്തിൽ ഉക്രൈനിലുള്ള ഇന്ത്യക്കാർ നാട്ടിലെത്താനുള്ള പരിശ്രമത്തിലാണ്. അവരെ ഘട്ടം ഘട്ടമായി ഇന്ത്യലെത്തിക്കാനുള്ള ശ്രമത്തിലാണുള്ള കേന്ദ്രസർക്കാർ. ഉക്രൈനിൽ കഴിയുന്നവരോട് സുരക്ഷിതമായ ഇടങ്ങളിൽ തന്നെ കഴിയണമെന്ന് ഇന്ത്യൻ എംബസി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെ, ഉക്രൈനിൽ കഴിയുന്ന ഔസാഫ് എന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഷവർമ കഴിക്കാൻ പുറത്തിറങ്ങിയപ്പോൾ ഉക്രൈൻ പോലീസ് പിടിച്ചെന്ന് യുവാവ് ആരോപിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്.

യുദ്ധത്തെ തുടർന്ന് സുരക്ഷിതമായി ഇരിക്കാൻ ബങ്കറിൽ അഭയം തേടിയ ഔസാഫ് ഒരു ഉക്രൈൻ സ്വദേശിയോട് തട്ടിക്കയറിയതിന്റെ വീഡിയോ ആയിരുന്നു ആദ്യം പുറത്തുവന്നത്. ബങ്കറിൽ അഭയം തേടിയ യുവാവ് മറ്റുള്ളവർക്ക് ശല്യം ആകുന്ന തരത്തിൽ ഉച്ചത്തിൽ സംസാരിച്ചിരുന്നു. ഇതോടെ, ശബ്ദം കുറച്ച് സംസാരിക്കാൻ ഉക്രൈൻ സ്വദേശി ഔസാഫിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ഇത് പിടിക്കാതെ വന്ന ഔസാഫ് ഇയാളോട് തട്ടിക്കയറുകയായിരുന്നു. ഇതിനിടെയാണ്, ഇയാളുടെ തന്നെ മറ്റൊരു വീഡിയോ പുറത്തുവന്നത്. ഇതാണ് വിമർശനത്തിന് കാരണമായത്.

Also Read:കന്നുകാലികളെ വെടിവെച്ച്‌ കൊന്ന് മാംസം കടത്തൽ : യൂട്യൂബറും സംഘവും പിടിയിൽ

യുദ്ധഭീതിയിൽ മറ്റുള്ളവർ കഴിയവേ, ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ലെന്ന മട്ടിൽ ഷവർമ കഴിക്കാൻ ഇയാൾ പുറത്തിറങ്ങിയിരുന്നു. എന്നാൽ, യുവാവിനെ തടഞ്ഞ് ചോദ്യം ചെയ്ത പട്ടാളക്കാർക്കെതിരെയാണ് ഔസാഫ് രണ്ടാമത് വീഡിയോ ചെയ്തിരിക്കുന്നത്. ഷവർമ കഴിക്കാൻ പുറത്തിറങ്ങിയപ്പോൾ സ്ഥലത്തെ കാര്യങ്ങൾ തന്റെ ക്യാമറിയിൽ ഇയാൾ ഷൂട്ട് ചെയ്തിരുന്നു. ഇതും പട്ടാളക്കാർ ഔസാഫിനെ കൊണ്ട് ഡിലീറ്റ് ചെയ്യിക്കുകയായിരുന്നു.

‘ഷവർമ കഴിക്കാൻ പോയതായിരുന്നു. തിരിച്ച് വരുന്ന സമയത്ത് പട്ടാളക്കാർ പിടിച്ചു. അവർ കരുതി അവരെയാണ് ഞാൻ ഷൂട്ട് ചെയ്യുന്നതെന്ന്. ശരിക്കും ഞാൻ വീഡിയോ എടുത്തതാ, പക്ഷെ അവർ അത് ഡിലീറ്റ് ചെയ്യിച്ചു. ഞാൻ വിചാരിച്ചു, ഞാൻ വെടി കൊണ്ട് മരിച്ചെന്ന്. ഫുൾ തെറിയാണ്, തെറി വിളിച്ചിട്ട് പറയുവാ… ഡിലീറ്റ് ചെയ്യാൻ. ഒടുവിൽ കാല് പിടിക്കുന്നത് പോലെയാക്കി. ഞാൻ കരുതി ഞാൻ ഷഫീദ് ആയെന്ന്. ഇന്ത്യൻ എംബസിയെ ആരെങ്കിലും വിളിക്കുവോ. എന്ത് ചർച്ചയാണ് അവർ നടത്തുന്നത്’, ഇങ്ങനെയാണ് യുവാവ് തന്റെ വീഡിയോയിൽ പറയുന്നത്.

ഇതിനെതിരെ കനത്ത വിമർശനമാണ് ഉയരുന്നത്. എവിടെ ചെന്നാലും മലയാളികളെ പറയിപ്പിക്കാനായിട്ട് ഇങ്ങനെ ചിലർ ഉണ്ടാകും എന്നാണ് പ്രധാന ആക്ഷേപം. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button