കീവ്: യുദ്ധ പശ്ചാത്തലത്തില്‍, ബെലാറൂസില്‍ നടന്ന റഷ്യ-യുക്രെയ്ന് ചര്‍ച്ച അവസാനിച്ചു.സമ്പൂര്‍ണ സേനാപിന്മാറ്റം വേണമെന്ന് യുക്രെയ്ന് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതായാണ് വിവരം. ക്രിമിയയില്‍ നിന്നും ഡോണ്‍ബാസില്‍ നിന്നും റഷ്യന്‍ സേന പിന്മാറണമെന്നാണ് യുക്രെയ്ന്റെ ആവശ്യം.
അതേസമയം, ധാരണയിലെത്താനുള്ള നിര്‍ദേശങ്ങള്‍ രൂപപ്പെട്ടെന്ന് റഷ്യയും അറിയിച്ചു. അടുത്ത റൗണ്ട് ചര്‍ച്ച പോളണ്ട്-ബെലാറൂസ് അതിര്‍ത്തിയിലെന്നും റഷ്യ അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാം റൗണ്ട് ചര്‍ച്ച നടക്കുമെന്നാണ് സൂചന
ഇതിനിടെ, യുക്രെയ്ന് തലസ്ഥാനമായ കീവില്‍നിന്നു ജനങ്ങള്‍ മാറണമെന്ന് റഷ്യന്‍ സേന നിര്‍ദ്ദേശിച്ചതായാണ് വിവരം. ജനങ്ങള്‍ക്ക് നഗരത്തിന് പുറത്തേക്ക് സുരക്ഷിത പാത നല്‍കാമെന്നും റഷ്യന്‍ സൈന്യം അറിയിച്ചു.
കഴിഞ്ഞ ദിവസം റഷ്യ 23 രാജ്യങ്ങള്‍ക്ക് വ്യോമപാതയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ആണവായുധങ്ങള്‍ തയാറാക്കി വയ്ക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
Post Your Comments