Latest NewsUAENewsInternationalGulf

യുക്രൈൻ സംഘർഷം: യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര മാർഗങ്ങൾ സ്വീകരിക്കണമെന്ന് യുഎഇ

അബുദാബി: യുക്രൈൻ പ്രതിസന്ധി അവസാനിപ്പിക്കാൻ നയതന്ത്ര മാർഗങ്ങൾ സ്വീകരിക്കണമെന്ന് യുഎഇ. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗാർഗിഷാണ് ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യൻ സൈന്യം യുക്രൈനിൽ പ്രവേശിച്ചതിന് ശേഷം ഒട്ടേറെ സാധാരണക്കാരും സൈനികരും കൊല്ലപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

Read Also: മന്ത്രിയാകാനില്ല, സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം മികച്ചത്: കോടിയേരി ബാലകൃഷ്ണൻ

യുക്രൈൻ തലസ്ഥാനമായ കീവ് ഉൾപ്പെടെയുള്ള നഗരങ്ങൾ ആക്രമണത്തിന് ഇരയായതോടെ ഒരു ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തുവെന്നും യുക്രൈൻ സംഘർഷം അടിച്ചേൽപ്പിക്കുന്ന കഠിന പരീക്ഷണവും ധ്രുവീകരണവും ലോകം അഭിമുഖീകരിക്കുന്നുവെന്നും ഇത് രാജ്യാന്തര സമൂഹത്തിന്റെ അടിത്തറയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം അറിയിച്ചു. ഇത് അസ്ഥിരത വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുക്രൈൻ- റഷ്യ പ്രശ്‌നങ്ങൾക്ക് സൈനിക പരിഹാരമെന്നതിനോട് യുഎഇ വിയോജിക്കുന്നു. പ്രതിസന്ധി പരിഹരിക്കാൻ എല്ലാ രാജ്യങ്ങളും മുന്നോട്ടുവരണമെന്നും യുഎഇ ആവശ്യപ്പെട്ടു.

Read Also: യുക്രെയിനെതിരെ യുദ്ധം തീരുമാനിച്ച ദിവസം പുടിനെ സന്ദര്‍ശിച്ച ഇമ്രാന്‍ ഖാനെതിരെ ലോകരാജ്യങ്ങള്‍ : പാകിസ്ഥാന് തിരിച്ചടി

shortlink

Related Articles

Post Your Comments

Related Articles


Back to top button