കോഴിക്കോട് : സിനിമ നിര്‍മ്മിച്ച് കടക്കെണിയിലായ സിനിമാ നിര്‍മാതാവിനെ വീടൊഴിപ്പിക്കാന്‍ വെടിവയ്പും ഗുണ്ടാ ആക്രമണവും. കോഴിക്കോട് നന്മണ്ടയില് ആണ് സംഭവം. 2016ല്‍ പുറത്തിറങ്ങിയ വൈഡ്യൂര്യം എന്ന സിനിമയുടെ നിര്‍മാതാവ് വില്‍സന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
2010ല്‍ വൈഡ്യൂര്യം എന്ന സിനിമ നിര്‍മിക്കാന്‍ രണ്ട് കോടിയിലധികമാണ് വില്‍സണ്‍ ചെലവായത്. സാമ്പത്തിക ബാധ്യത മൂലം വില്‍സണ്‍ വീട് ഈടുവച്ച് വായ്പയെടുത്തിരുന്നു. ലേലത്തില്‍ പോയ വീട് ഒഴിയാന്‍ വൈകിയതാണ് ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു. വെടിയൊച്ച കേട്ട് നാട്ടുകാരാണ് പൊലീസിന് വിവരം നല്‍കിയത്.
കൊടിയത്തൂര്‍ സ്വദേശികളായ ഷാഫി,മുനീര്‍ എന്നിവരെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments