Latest NewsNewsLife StyleHealth & Fitness

നല്ല ഉറക്കം ലഭിക്കാൻ ശ്രദ്ധിക്കേണ്ടത്

രാത്രിയിൽ നന്നായി ഉറങ്ങുന്നത് തലച്ചോറിന് ഉണർവും, അവബോധവും ശരിയായ മൂഡും നൽകുന്നു. താളം തെറ്റിയ ഉറക്കം ശാരീരികവും, മാനസികവുമായ പ്രവർത്തനങ്ങളെ ബാധിക്കുന്നു. ഉത്ക്കണ്ഠയും, സമ്മർദ്ദവും ഉറക്കത്തിനു തടസ്സം സൃഷ്ടിക്കുന്നു. മറ്റു ചില പ്രശ്നങ്ങളായ കൂർക്കം വലി, ഉറക്കത്തിലെ നടത്തം, എന്നിവയും ഉറക്കം കെടുത്തും.

ഉറക്കകുറവ് ശാരീരിക, മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കും. ഉറക്കക്കുറവ് ഉള്ളവർക്ക് ഹൃദ്രോഗം, ഹൃദയ സ്പന്ദനത്തിൽ വ്യത്യാസം, ഉയർന്ന രക്തസമ്മർദ്ദം, സ്‌ട്രോക്ക്, പ്രമേഹം, അമിതവണ്ണം എന്നിവ ഉണ്ടാകും.

Read Also : വഖഫ് ബോർ‍ഡ്: മുസ്‌ലിം ലീഗ് അവരുടെ വഴിക്ക് സമരം നടത്തട്ടെയെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

അലാറം വെച്ചിട്ട് ഒരിക്കലും സ്‌നൂസ് ബട്ടൺ അമർത്താതിരിക്കുക. അധികം കിട്ടുന്ന ആ 10 മിനിട്ടു നിങ്ങൾക്ക് യാതൊരു പ്രയോജനവും തരുന്നില്ല. പകരം ഉറക്കത്തിനു തടസ്സം ഉണ്ടാകുന്നതുമൂലം നിങ്ങൾ കൂടുതൽ ക്ഷീണിക്കുന്നു. ശരീരത്തിന് ഉന്മേഷം കിട്ടാനായുള്ള ചെറിയ ഉറക്കം 30 മിനിറ്റിൽ ക്രമീകരിക്കുക. നീണ്ട ഉറക്കം തടസ്സം ഉണ്ടാക്കും.

ഉറക്കത്തിനും ശരിയായ സമയം ക്രമീകരിക്കുക. ഉറങ്ങുന്നതും ഉണരുന്നതും എന്നും ഒരേ സമയത്താകുക. കിടക്കുന്നതിനു മുൻപ് മദ്യം, പഞ്ചസാര എന്നിവ ഒഴിവാക്കുക. ഇവ നിങ്ങളുടെ ശരീരത്തിൽ പ്രവർത്തിച്ചു ഉറക്കത്തിനു തടസ്സം ഉണ്ടാക്കും. ഇരുണ്ട മുറിയിൽ ഉറങ്ങുക. നല്ല ഉറക്കം ലഭിക്കാൻ ഉറങ്ങാൻ പോകുന്നതിനു മുൻപ് ആ ദിവസത്തെ വിഷമങ്ങളും സമ്മർദ്ദവും മാറ്റി വയ്ക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button