Latest NewsNewsLife StyleFood & CookeryHealth & Fitness

കുട്ടികളിലെ അമിത വണ്ണം നിയന്ത്രിക്കാൻ

കുട്ടികളിലെ അമിതവണ്ണം നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും. കുട്ടികളിലെ അമിതവണ്ണം ഒഴിവാക്കാൻ ചെയ്യേണ്ടത് എന്തൊക്കെയെന്ന് നോക്കാം.

നിത്യേന ഭക്ഷണത്തിൽ പച്ചക്കറികളും പഴങ്ങളും കൂടുതലായി ഉൾപ്പെടുത്തണം. അമിതമായ കൊഴുപ്പടങ്ങിയ ഭക്ഷണം പരമാവധി കുറയ്ക്കുക. ജങ്ക് ഫുഡ് ഒഴിവാക്കണം. കുട്ടികൾക്ക് വേ​ഗത്തിൽ ദഹിക്കുന്ന ഭക്ഷണം നൽകുന്നതാണു നല്ലത്. പാകം ചെയ്തു മൂന്നോ നാലോ മണിക്കൂറിനുളളിൽ ഭക്ഷണം നൽകണം. കൊഴുപ്പ് നീക്കിയ പാൽ വേണം കുട്ടിയ്ക്ക് നൽകേണ്ടത്.

Read Also : യുക്രൈൻ സംഘർഷം: യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര മാർഗങ്ങൾ സ്വീകരിക്കണമെന്ന് യുഎഇ

നീന്തൽ, ഫുട്ബോൾ, ബാഡ്മിന്റൺ, ക്രിക്കറ്റ്, സൈക്ലിങ് ഇങ്ങനെ കുട്ടിക്ക് ഇഷ്ടമുളള കായിക വിനോദങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കണം.

വെയ്ങ് മെഷീൻ വാങ്ങുന്നത് ഉപകരിക്കും. ഇടയ്ക്കിടെ കുട്ടിയുടെ ഭാരം പരിശോധിക്കുക. ഭക്ഷണ നിയന്ത്രണത്തിലൂടെയും കായിക പ്രവർത്തനങ്ങളിലൂടെയും അമിത ഭാരം കുറയുന്നില്ലെങ്കിൽ ഡോക്ടറെയോ ‍‍ഡയറ്റീഷ്യനെയോ കാണുന്നത് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button