KeralaLatest News

യുദ്ധമുഖത്ത് നിന്ന് ഞങ്ങളെ രക്ഷിച്ചുകൊണ്ടുവരുന്ന കേന്ദ്രത്തെ കുറ്റപ്പെടുത്തരുത്: ചാനലിനോട് പൊട്ടിത്തെറിച്ച് വിദ്യാർത്ഥി

ഇത് കേന്ദ്രത്തിനെതിരെയാക്കി നിങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് നല്ലതല്ല. നിങ്ങൾക്ക് നാണമുണ്ടോ?'

കീവ്: റൊമാനിയൻ അതിർത്തിയിൽ ഇന്ത്യയിലെ വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ ഇന്ത്യൻ മാധ്യമങ്ങൾ കേന്ദ്രസർക്കാരിനെതിരെ പ്രചാരണം നടത്തുന്നത് നിർത്തണമെന്ന് ഉക്രേനിയയിൽ നിന്ന് വിദ്യാർത്ഥി. ഒരു ചാനലിന്റെ ലൈവ് റിപ്പോർട്ടിങ്ങിനിടെയാണ് വിദ്യാർത്ഥിയുടെ പ്രതികരണം. ‘ഇന്ത്യൻ എംബസ്സി കുട്ടികളോട് പറയാതെ പുറത്തിറങ്ങരുതെന്ന് നിർദ്ദേശം നൽകിയിട്ടും കൂട്ടമായി റൊമാനിയയുടെ അതിർത്തിയിൽ എത്തി പ്രതിഷേധം നടത്തിയെന്ന പേരിലാണ് കുട്ടികളെ ഉക്രൈൻ പോലീസ് ക്രൂരമായി ആക്രമിച്ചത്.’

ഇതിന്റെ വീഡിയോ വിദ്യാർത്ഥികൾ തന്നെ ഇന്ത്യൻ മാധ്യമങ്ങൾക്ക് അയച്ചു നൽകിയിട്ടുണ്ട്. അതേസമയം കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ നാട്ടിലുള്ള ബന്ധുക്കളിൽ പരിഭ്രാന്തി പടർത്തരുതെന്നും ഉക്രൈനിൽ നിന്നുള്ള വിദ്യാർത്ഥി പറഞ്ഞു. ‘യുദ്ധമുഖത്ത് നിന്നാണ് കേന്ദ്രം ഞങ്ങളെ നാട്ടിൽ എത്തിക്കുന്നത്, വെറുതെ നിൽക്കുന്ന ഒരു സ്ഥലത്തു നിന്ന് കൈപിടിച്ച് കൂട്ടികൊണ്ടു വരികയല്ല എന്ന് നിങ്ങൾ ഓർക്കണം. ഇത്ര ചീപ്പാവരുത് ചാനലുകൾ. പോളണ്ട് അതിർത്തിയിൽ വിദ്യാർത്ഥികളെ ആക്രമിച്ചത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. ഇത് കേന്ദ്രത്തിനെതിരെയാക്കി നിങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് നല്ലതല്ല. നിങ്ങൾക്ക് നാണമുണ്ടോ?’

‘ഒരു രാജ്യങ്ങൾക്കും അവരുടെ പൗരന്മാരെ കൊണ്ടുവരാൻ സാധിക്കുന്നില്ല, ആ സാഹചര്യത്തിലാണ് ഇന്ത്യൻ ഗവൺമെന്റ് നമ്മുടെ പൗരന്മാരെ നാട്ടിലെത്തിക്കുന്നത്. കഴിഞ്ഞ പതിനാറാം തീയതി മുതൽ കുട്ടികളോട് മടങ്ങി വരാൻ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അവർക്ക് എന്തുകൊണ്ടോ അതിനു സാധിച്ചില്ല, പല കുട്ടികളും നാട്ടിലേക്ക് അന്ന് തന്നെ പുറപ്പെട്ടു. ദയവ് ചെയ്ത് ഇപ്പോൾ ഇവിടെ നിൽക്കുന്ന വിദ്യാർത്ഥികളെ കൂടി ഭയപ്പെടുത്തരുത്’  എന്നും വിദ്യാർത്ഥി പറഞ്ഞു.

Video courtesy : Marunadan Malayali TV

shortlink

Related Articles

Post Your Comments

Related Articles


Back to top button