തൃശ്ശൂർ: ഉക്രൈനിൽ നിന്ന് ഇന്ത്യക്കാരെ മുഴുവൻ കേന്ദ്രസർക്കാർ ഘട്ടം ഘട്ടമായി എത്തിച്ചു കൊണ്ടിരിക്കുകയാണ്. ‘ഓപ്പറേഷൻ ഗംഗ’എന്ന പേരിലുള്ള രക്ഷാദൗത്യമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. അഞ്ചാമത്തെ രക്ഷാദൗത്യ വിമാനവും ഇന്ന് ഇന്ത്യയിലെത്തിക്കഴിഞ്ഞു. 249 ഇന്ത്യൻ പൗരൻമാരുമായി റൊമാനിയയിലെ ബുക്കാറെസ്റ്റിൽ നിന്ന് പുറപ്പെട്ട വിമാനം രാവിലെ ഏഴരയോടെയാണ് ഡൽഹിയിലെത്തിയത്.
ഇതിനിടെ ചില മാധ്യമങ്ങൾ പിണറായി വിജയന്റെ നിർദ്ദേശപ്രകാരം മോൾവോ വഴി ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ശ്രമം നടത്തുന്നു എന്ന രീതിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രംഗത്തെത്തി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം:
പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:
‘ആ ഇന്ത്യൻ കറൻസിയുടെ ഒരു വശം ഒഴിച്ചിട്ടിരിക്കുന്നത് എന്തിനാന്ന് അറിയോ ?
എന്നെങ്കിലും പിണറായി സമ്മതിക്കുമ്പോ മൂപ്പരടെ ഫോട്ടോ പ്രിൻറ് ചെയ്യാനാ..’
ഇതിന്റെ താഴെ നിരവധി കമന്റുകളും വന്നിട്ടുണ്ട്.
അതേസമയം, ഇന്ത്യക്കാരെ മടക്കികൊണ്ടുവരാൻ കൂടുതൽ നടപടികൾ സ്വീകരിച്ചിരിക്കുകയാണ് ഇന്ത്യ. പോളണ്ട്, റൊമാനിയ, ഹംഗറി, സ്ലോവാക്യ എന്നിവിടങ്ങളിൽ കൺട്രോൾ റൂമുകൾ ആരംഭിച്ചു. പ്രത്യേക ട്വിറ്റർ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. രക്ഷാദൗത്യത്തിനായി യുക്രെയ്‌നിൽ നിന്ന് ഏഴ് വിമാന സർവീസുകൾ കൂടി ആരംഭിക്കുമെന്നും എയർ ഇന്ത്യക്ക് പുറമേ, ഇൻഡിഗോയും ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകുമെന്നുമാണ് റിപ്പോർട്ട്.
Post Your Comments